
കെ.ജി.എഫ്, കാന്താര, സലാർ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ്, ശ്രീമുരളിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘ബഗീര’യുടെ ടീസർ പുറത്തിറക്കി. ശ്രീമുരളിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസർ ഇപ്പോൾ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്.
ഡോ. സൂരി സംവിധാനം ചെയ്യുന്ന ബഗീരയിൽ, പ്രധാന വേഷത്തിൽ പ്രകാശ് രാജും, രുക്മിണി വസന്തും ഉൾപ്പെടുന്ന ഒരു വമ്പൻ താരനിരയാണുള്ളത്. അജ്നീഷാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ നിർമ്മിച്ച ബഗീര രാജ്യത്തുടനീളമുള്ള പ്രേക്ഷകരുടെ ഹൃദയത്തിൽ മറ്റൊരു മായാത്ത വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ്. പാൻ-ഇന്ത്യൻ ചിത്രമായ ബഗീര 2024-ൽ ഹോംബലെ ഫിലിംസ് തിയേറ്ററുകളിൽ എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]