
ഗായികയായും നടിയായുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് ശ്രുതി ഹാസൻ. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തുറന്നുസംസാരിക്കുന്ന താരം കൂടിയാണവർ. തനിക്കുണ്ടായിരുന്ന മദ്യപാന ശീലത്തേക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ശ്രുതി ഇപ്പോൾ. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തൽ.
എട്ടുവര്‍ഷമായി മദ്യത്തെ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണെന്ന് ശ്രുതി വെളിപ്പെടുത്തിയത്. നിങ്ങൾ മദ്യപിക്കാത്തപ്പോൾ പാർട്ടി സാഹചര്യങ്ങളിൽ ആളുകളെ സഹിക്കാൻ പ്രയാസമാണെന്നും അവർ പറഞ്ഞു. തനിക്ക് ഖേദമോ, ഹാംങ്ഓവറോ ഇല്ല. ശാന്തമായിരിക്കുന്നതാണ് ഏറ്റവും നല്ലത്. ജീവിതത്തിലെ ഒരു ഘട്ടമായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ ജീവിതകാലം മുഴുവൻ ഇത് ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാമെന്നും ശ്രുതി ഹാസൻ പറഞ്ഞു.
മദ്യപിക്കുമായിരുന്നെങ്കിലും താൻ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്നും എന്നാൽ തന്റെ അടുത്ത സുഹൃത്തുക്കളോടൊപ്പം എപ്പോഴും കുടിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ശ്രുതി പങ്കുവെച്ചു: ” മദ്യം എന്റെ ജീവിതത്തിൽ ഒരു വലിയ കാര്യമായിരുന്നുഞാൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല. പക്ഷേ. ഞാനെപ്പോഴും ഹാങ്ഓവറിലായിരുന്നു. എനിക്ക് എപ്പോഴും എന്റെ സുഹൃത്തുക്കളോടൊപ്പം കുടിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതെന്നെ കൂടുതൽ നിയന്ത്രിക്കുന്നതായി തോന്നി.” ശ്രുതി കൂട്ടിച്ചേർത്തു.
തെലുങ്കിൽ ബാലകൃഷ്ണയോടൊപ്പം വീരസിംഹ റെഡ്ഡി, ചിരഞ്ജീവിക്കൊപ്പം വാൾട്ടയർ വീരയ്യ എന്നീ ചിത്രങ്ങളിലാണ് ശ്രുതി ഈ വർഷം അഭിനയിച്ചത്. നാനി നായകനായെത്തിയ ഹായ് നാന്നാ എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രഭാസ് നായകനാവുന്ന സലാറാണ് ശ്രുതി നായികയായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. ആദിവി ശേഷ് നായകനാവുന്ന ചിത്രത്തിലും ശ്രുതിയാണ് നായിക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]