
വ്ളോഗ് ചെയ്യുന്നത് അവസാനിപ്പിച്ചതായി നടി മഞ്ജു പത്രോസും സിമി ബാബുവും. അഭിനയത്തിലും ബിസിനസിലും തിരക്കായതിനാലാണ് വ്ളോഗിങ് അവസാനിപ്പിക്കുന്നതെന്ന് ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു. വ്ളോഗിങ് ഒരിക്കലും വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമായി കണ്ടിട്ടില്ലെന്നും ഇതുവരെ വ്ളോഗിങ്ങിലൂടെ കാര്യമായ വരുമാനമൊന്നും കിട്ടിയിട്ടില്ലെന്നും മഞ്ജു പത്രോസും സിമി ബാബുവും പറഞ്ഞു. ‘ഞങ്ങള്‍ അടിച്ചുപിരിഞ്ഞോ’ എന്ന ക്യാപ്ഷനില്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വ്ളോഗിങ് അവസാനിപ്പിക്കുന്നതായി ഇരുവരും വ്യക്തമാക്കിയത്.
എന്താ നിങ്ങളിപ്പോ വ്ളോഗ് ചെയ്യാത്തതെന്ന് പലരും ചോദിക്കുന്നു. അപ്പോഴാണ് ഞങ്ങളെ കാണുന്ന ആള്ക്കാര് ഉണ്ടെന്നും മനസ്സിലായത്. ഇനി വ്ളോഗ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. താത്കാലികമായി നിര്‍ത്തി. കൊറോണ സമയത്ത് വീട്ടിലിരുന്ന് ഒന്നും ചെയ്യാനില്ലെന്ന് തോന്നിയപ്പോള്‍ ആരംഭിച്ചതാണ്. ഇത് ജീവിതോപാധിയാകണമെന്ന് ചിന്തിച്ചിട്ടില്ല. വരുമാനം കാര്യമായി കിട്ടിയിട്ടില്ല. വ്ളോഗിങ് സീരിയസ് ആയി കാണുന്ന ഒരുപാട് വ്ളോഗേഴ്സുണ്ട്. അവര്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനായില്ല എന്നതാണ് സത്യം. ഞങ്ങളുടെ ആത്മവിശ്വാസവും നഷ്ടമായി. അങ്ങനെയാണ് വ്ളോഗ് നിര്‍ത്താന്‍ തീരുമാനിച്ചത്.
സിമി ബാബു ബിസിനസുമായി ബന്ധപ്പെട്ടും മഞ്ജു പത്രോസ് ചില പ്രൊജക്ടുകളുമായും തിരക്കിലാണ്. വ്ളോഗിന് അത്യാവശ്യം ചെലവുണ്ട്. യാത്ര, ഭക്ഷണം, താമസം, എഡിറ്റിങ് എന്നതിനൊക്കെ പോക്കറ്റില്‍നിന്ന് ചെലവാക്കണം. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവുമില്ല. ഞങ്ങള്‍ ഒരുമിച്ച് തുടങ്ങിയ സംരംഭമായിരുന്നു വ്ളോഗ്. ബിസിനസ് ചെയ്ത് പണം പങ്കിടുമ്പോഴാണ് സൗഹൃദങ്ങളില്‍ പ്രശ്നങ്ങളുണ്ടാകുന്നത്. ഞങ്ങള്‍ക്ക് പങ്കിടാന്‍ പണവുമില്ല, കൂട്ടുബിസിനസുമില്ല. ഞങ്ങള്‍ ഇതുവരെ പിരിഞ്ഞിട്ടില്ലെന്നും ഇരുവരും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]