
സിനിമാതാരങ്ങളായ ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് മ്യൂസിക് ആല്‍ബവുമായി എത്തുന്നു. ഐ റോട്ട് ദിസ് ഓണ്‍ എ റെയ്നി നൈറ്റ് എന്ന ആല്‍ബത്തിന്റെ സോഫ്റ്റ് ലോഞ്ച് നവംബര്‍ 23 ന് നടക്കുമെന്ന് പ്രാര്‍ഥന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി താന്‍ ഇതിന്റെ പുറകെയായിരുന്നുവെന്നും ആ സ്വപ്നം യാഥാര്‍ഥ്യമായിരിക്കുകയാണെന്നും പ്രാര്‍ഥന ചൂണ്ടിക്കാട്ടി. 23-ന് തിരുവനന്തപുരം ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിലാണ് സോഫ്റ്റ് ലോഞ്ച് നടക്കുക. പരിപാടിയോടനുബന്ധിച്ച് ആല്‍ബത്തിലെ പാട്ടുകള്‍ പ്രാര്‍ഥന ലൈവായി അവതരിപ്പിക്കും. എന്നാല്‍, ഇത് ഒഫീഷ്യല്‍ ലോഞ്ച് അല്ലെന്നും സോഫ്റ്റ്ലോഞ്ച് മാത്രമാണെന്നും പ്രാര്‍ഥന പറയുന്നു.
രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള നരിവധിപ്പേരാണ് ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റില്‍ പങ്കെടുക്കാനെത്തുന്നത്. ഇവര്‍ക്കൊപ്പമായിരിക്കും പ്രാര്‍ഥനയുടെ ആല്‍ബം സോഫ്റ്റ് ലോഞ്ചും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]