യുവനടന്മാരിവൽ ശ്രദ്ധേയനായ ഉണ്ണി ലാലു നായകനാവുന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു. ജിഷ്ണു ഹരീന്ദ്ര വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നോ മാൻസ് ലാൻഡ് എന്ന ചിത്രത്തിനുശേഷം ജിഷ്ണു ഹരീന്ദ്ര വർമ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റൊമാന്റിക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. കായ്പ്പോള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഞ്ജു കൃഷ്ണ അശോക് ആണ് നായിക.
രേഖ എന്ന ചിത്രത്തിനുശേഷം ഉണ്ണി ലാലു പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണിത്. രേഖയിലെ വില്ലൻ വേഷം ഉണ്ണി ലാലുവിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.
സിദ്ധാർത്ഥ് ഭരതൻ, സജിൻ ചെറുകയിൽ, വിജയരാഘവൻ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ. നീണ്ട ഇടവേളയ്ക്ക് ശേഷം മധു അമ്പാട്ട് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണിത്. വിഷ്ണുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ജെ.എം. ഇൻഫോടെയ്ൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]