
സൽമാൻ ഖാൻ നായകനായെത്തിയ ‘ടെെഗർ 3’ ബോക്സോഫീസിൽ കുതിക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുന്ന ചിത്രം ഇന്ത്യയിൽ നിന്ന് 200 കോടി നേടിയിരിക്കുകയാണ്. ആദ്യദിനം 44.50 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ചിത്രം സ്വന്തമാക്കിയത്.
കേരളത്തിൽ നിന്ന് ഒരുകോടിക്ക് മുകളിൽ ആദ്യദിനം ചിത്രം നേടിയിരുന്നു. വെള്ളിയാഴ്ച 13 കോടി രൂപ കൂടി നേടിയതോടെയാണ് ചിത്രം 200 കോടി ക്ലബ്ബിലെത്തിയത്. ആഗോള തലത്തിൽ 300 കോടിയിലധികം രൂപ ‘ടെെഗർ 3’ നേടിയെന്നാണ് വിവരങ്ങൾ.
യഷ് രാജ് ഫിലിംസിന്റെ സ്പെെ യൂണിവേഴ്സിന്റെ ഭാഗമായ ചിത്രത്തിൽ വലിയ താരനിരയാണുള്ളത്. കത്രീന കൈഫ് ആണ് നായിക. ചിത്രത്തിലെ വമ്പൻ സംഘട്ടനരംഗത്ത് അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. പഠാൻ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. ഷാരൂഖിന്റെ പഠാനിൽ ടൈഗർ എന്ന കഥാപാത്രമായി സൽമാൻ ഖാൻ എത്തിയിരുന്നു.
ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രേവതിയും ടൈഗർ 3-യിൽ പ്രധാനവേഷത്തിലുണ്ട്. ടൈഗർ ചിത്രങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തേതും യഷ് രാജ് സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തേയും ചിത്രമാണ് ടൈഗർ 3.
മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീധർ രാഘവന്റേതാണ് തിരക്കഥ. അങ്കുർ ചൗധരിയുടേതാണ് സംഭാഷണങ്ങൾ. പ്രീതം സംഗീത സംവിധാനവും അനയ് ഓം ഗോസ്വാമി ഛായാഗ്രഹണവും നിർവഹിക്കുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ‘ടൈഗർ 3’യുടെ നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]