
നടൻ ശിവ കാർത്തികേയനെക്കുറിച്ച് സംവിധായകൻ മണിരത്നം പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. ശിവ കാർത്തികേയൻ തന്നെപ്പോലെയാണെന്നാണ് മണിരത്നം പറഞ്ഞത്. ശിവ കാർത്തികേയൻ്റെ പുതിയ ചിത്രമായ അമരൻ്റെ ഓഡിയോ ലോഞ്ചിൽ വെച്ചായിരുന്നു സംവിധായകൻ്റെ പ്രതികരണം.
‘ചിലർ അരങ്ങേറ്റം കുറിക്കുന്നത് തന്നെ ഹീറോ ആയിട്ടാണ്. ചിലർ പടി പടിയായി വളരുന്നു. നിങ്ങൾ രണ്ടാമത് പറഞ്ഞ കൂട്ടത്തിലുള്ളയാളാണ്. നിങ്ങൾ എന്നെപ്പോലെയാണ് ശിവ’, മണിരത്നം പറഞ്ഞു. ശിവ കാർത്തികേയൻ പലർക്കും ഒരു പ്രചോദനമാണെന്നും മണിരത്നം കൂട്ടിച്ചേർത്തു.
അവതാരകനായി കരിയർ ആരംഭിച്ച ശിവകാർത്തികേയൻ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിൽ സ്വന്തമായ സ്ഥാനം നേടുന്നത്. പിന്നീട് നായകനടനായി നിരവധി ഹിറ്റുകൾ താരം സ്വന്തമാക്കി. സമീപകാലത്തിറങ്ങിയ ഡോക്ടര്‍, ഡോൺ, മാവീരൻ തുടങ്ങിയ ശിവ കാർത്തികേയൻ ചിത്രങ്ങളെല്ലാം വിജയം നേടിയിരുന്നു.
ശിവ കാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ 31-ന് ചിത്രം തിയേറ്ററുകളിലെത്തും. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി വേഷമിടുന്നത് സായി പല്ലവിയാണ്. കമൽ ഹാസൻ്റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]