
തനിക്കെതിരേ എന്തോ വലിയ കെണിയൊരുക്കുന്നുവെന്ന നടൻ ബാലയുടെ ആരോപണങ്ങൾ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ. നേരത്തെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ബാല ആരോപണമുന്നയിച്ചത്. പുലര്‍ച്ചെ കൈക്കുഞ്ഞുമായെത്തിയ ഒരു യുവതി വീട്ടില്‍വന്ന് കോളിങ് ബെല്ലടിച്ചെന്നും ഇവര്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നുവെന്നും ഇത് ‘ട്രാപ്പ്’ ആണെന്നുമാണ് ബാല ആരോപിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും നടന് പുറത്തുവിട്ടിരിന്നു. എന്നാൽ വീഡിയോ കണ്ടതോടെ സംശയങ്ങളുമായി എത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
ഒരു ദിവസം തുടങ്ങുന്ന സ്വാഭാവിക സമയമല്ല അതെന്ന ചോദ്യമാണ് ചിലർ ഉയർത്തുന്നത്. സഹായത്തിനു വന്നതാവാനാണ് സാധ്യതയെന്നും കുട്ടിയുള്ളതിനാൽ അത്യാവശ്യക്കാരാകുമെന്നും ചിലർ പറയുന്നു. നായകൾ ഉള്ള വീട്ടിൽ പിന്നെ എങ്ങനെയാണ് ഇത്ര എളുപ്പത്തിൽ ആളുകൾക്ക് കയറാൻ സാധിക്കുക എന്ന ചോദ്യവും ചിലർ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. വീടിന്റെ ഗേറ്റ് സുരക്ഷിതത്വം മുൻനിർത്തി പൂട്ടാറില്ലേ എന്നാണ് ഒരാൾ ചോദിച്ചത്. നടന് വീടിന്റെ ഗേറ്റിൽ സെക്യൂരിറ്റി സ്റ്റാഫ് ഇല്ലേ എന്നാണ് മറ്റൊരു ചോദ്യം. തുറസായ ഗേറ്റുള്ള വീട്ടിൽ സുരക്ഷിതത്വം പണയപ്പെടുത്തിയാണോ ബാലയും വീട്ടിലെ മറ്റുള്ളവരും താമസമെന്നും ചിലർ ചോദിക്കുന്നു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നേമുക്കാലോടെയാണ് വീടിനുമുന്നില്‍ അസാധാരണ സംഭവങ്ങള്‍ നടന്നതെന്ന് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ ബാല വ്യക്തമാക്കിയിരുന്നു. വീടിനുമുന്നിലെ സി.സി.ടി.വി.യിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. ഈ സമയത്ത് ആരെങ്കിലും ആരുടെയെങ്കിലും വീട്ടില്‍ വന്ന് കോളിങ് ബെല്ലടിക്കുമോ എന്നും ഇത് തന്നെ മനപ്പൂര്‍വം കെണിയില്‍ പെടുത്താനുള്ള ആരുടെയോ എന്തോ പദ്ധതിയുടെ ഭാഗമാണെന്നും വീഡിയോയില്‍ ബാല ആരോപിച്ചിരുന്നു.
പുലര്‍ച്ചെ ഇങ്ങനെ ഒരു വീഡിയോ ചെയ്ത് സി.സി.ടി.വി ദൃശ്യങ്ങളടക്കം പുറത്തുവിടുന്നത് തന്റെ സുരക്ഷയ്ക്കും തെളിവിനും വേണ്ടിയാണെന്നും ബാല പറഞ്ഞിരുന്നു. താന്‍ മരുന്ന് കഴിക്കുന്ന വ്യക്തിയാണെന്നും ഈ സമയത്തൊക്കെ വന്ന് ഇത്തരത്തില്‍ ശല്യപ്പെടുത്തുന്നത് വേദനാജനകമാണെന്നുമാണ് നടന് വ്യക്തമാക്കിയത്. ദൃശ്യങ്ങളടക്കം പോലീസില്‍ പരാതി നല്‍കിയതായി ബാല അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]