
2023-ൽ സിനിമാ പ്രേമികളൊന്നടങ്കം കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ് വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’. കൈതിയും വിക്രമും തീർത്ത ഓളങ്ങൾക്ക് പിന്നാലെ ലോകേഷ് യൂണിവേഴ്സിലേക്കെത്തിയ ചിത്രമെന്ന അഭ്യൂഹങ്ങളും ശക്തമായതോടെ ആരാധകരുടെ കാത്തിരിപ്പിന് ആക്കംകൂട്ടി. ഒടുവിൽ ഒക്ടോബർ 19-ഓടെ ചിത്രം തിയേറ്ററുകളിലെത്തി.
വൻ വരവേല്പായിരുന്നു ചിത്രത്തിന് ലഭിച്ചത്. ബോക്സോഫീസുകളിൽ കുതിച്ചു കയറിയ ചിത്രം കഴിഞ്ഞവർഷത്തെ തമിഴ് ബോക്സ് ഓഫീസ് കളക്ഷനിൽ ഏറ്റവും മുന്നിൽ തന്നെയായിരുന്നു.
ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ചിത്രമാണ് ലിയോ എന്ന് ലിയോയുടെ ഒന്നാം വാർഷികത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.
ഒരുപാട് നല്ല നിമിഷങ്ങൾ, നല്ല ഓർമ്മകൾ, കുറേ കാര്യങ്ങൾ… എപ്പോഴും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ചിത്രം, ലിയോ. ലിയോ സാധ്യമാക്കിയതിൽ വിജയ് അണ്ണനോട് ഒരുപാട് സ്നേഹം. സിനിമയ്ക്ക് വേണ്ടി ചോരയും വിയർപ്പുമൊഴുക്കിയവർ, പ്രേക്ഷകർ, എല്ലാവർക്കും നന്ദിയെന്ന് ലോകേഷ് എക്സിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]