വിജയ് ചിത്രം ‘ലിയോ’യ്ക്ക് പുലർച്ചെ നാല് മണിക്ക് ഷോ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിർമാതാക്കളുടെ ഹർജി മദ്രാസ് ഹെെക്കോടതി തള്ളി. ലിയോയുടെ പ്രത്യേക പ്രദർശനത്തിന് അനുമതി നൽകാൻ സർക്കാരിനോട് നിർദ്ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒക്ടേോബർ 19-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
നിലവിൽ രാവിലെ ഒൻപത് മണിമുതൽ മാത്രമേ തമിഴ്നാട്ടിൽ സിനിമ പ്രദർശനം ആരംഭിക്കാനാകൂ. കേരളത്തിൽ ഉൾപ്പടെ പുലർച്ചെ നാലുമണിമുതൽ ഷോ ഉണ്ടാകും. പുലർച്ചെ ഷോ ഇല്ലാത്തതിനാൽ ആളുകൾ അയൽ സംസ്ഥാനങ്ങളിലേയ്ക്ക് പോകുമെന്നും തമിഴ്നാട്ടിലെ തിയേറ്ററുകളിൽ കളക്ഷൻ കുറയുമെന്നും നിർമാതാക്കൾ പറയുന്നു. റിലീസിന്റെ പിറ്റേദിവസം മുതൽ തുടർച്ചയായി ഒരാഴ്ചയെങ്കിലും എഴുമണി മുതലുള്ള ഷോ അനുവദിക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു.
സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]