തിരുവനന്തപുരം: ജെ.സി ഡാനിയേല് ഫൗണ്ടേഷന് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് മികച്ച നടനുള്ള പുരസ്കാരം. അറിയിപ്പ്, എന്നാ താന് കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം.
ആയിഷ, വെള്ളിപ്പട്ടണം തുടങ്ങിയ സിനിമയിലെ അഭിനയത്തിന് മഞ്ജുവാര്യരെ മികച്ച നടിയായി തിരഞ്ഞെടുത്തു. മികച്ച ചിത്രം എന്നാ താന് കേസ് കൊട്. അറിയിപ്പ് സിനിമയുടെ സംവിധായകനായ മഹേഷ് നാരായണനാണ് മികച്ച സംവിധായകന്.
പുലിയാട്ടം എന്ന സിനിമയിലെ അഭിനയത്തിന് സുധീര് കരമനയെ സ്വഭാവനടനായി തിരഞ്ഞെടുത്തു. പൗളി വില്സണാണ് സ്വഭാവ നടി- ചിത്രം അപ്പന്. മികച്ച ബാലനടന് ആത്രേയ. പി- ചിത്രം മോമോ ഇന് ദുബായ്. മികച്ച ബാലനടി ദേവനന്ദ ജിബി- ചിത്രം മാളികപ്പുറം.
Content Highlights: jc daniel foundation awards declared, best actor kunchacko boban, manju warrier best actress
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]