സൂര്യ ഇവൻ്റ് ടീമിൻ്റെ ബാനറിൽ ബിനോയ് വേളൂർ സംവിധാനം ചെയ്യുന്ന ‘ഒറ്റമരം’ എന്ന സിനിമയുടെ ആദ്യ പോസ്റ്റർ സംവിധായകൻ ജോഷി മാത്യു റിലീസ് ചെയ്തു. തിങ്കളാഴ്ച കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയുടെ രാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
കുടുംബ ബന്ധങ്ങളിലെ അകം-പുറം കാഴ്ച്ചകൾ അനാവരണം ചെയ്യുന്ന ഒറ്റമരം കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ള ഫീൽ ഗുഡ് ചിത്രമാണ്. മോസ്കോ കവല എന്ന ചിത്രത്തിന് ശേഷം ബിനോയ് വേളൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റമരം. സൂര്യ ഇവൻ്റ് ടീം നിർമ്മിക്കുന്ന ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ എ. സക്കറിയയാണ്.
ബാബു നമ്പൂതിരി, കൈലാഷ്, നീന കുറുപ്പ്, ഗായത്രി, സുനിൽ എ. സക്കറിയ, പി. ആർ. ഹരിലാൽ, മുൻഷി രഞ്ജിത്ത്, കൃഷ്ണപ്രഭ, അഞ്ജന അപ്പുകുട്ടൻ, സുരേഷ് കുറുപ്പ് , ലക്ഷ്മി സുരേഷ്, കോട്ടയം പുരുഷൻ, സോമു മാത്യു, ഡോക്ടർ അനീസ് മുസ്തഫ, ഡോക്ടർ ജീമോൾ, മനോജ് തിരുമംഗലം, സിങ്കൽ തന്മയ, മഹേഷ് ആർ. കണ്ണൻ, മാസ്റ്റർ മർഫി, കുമാരി ദേവിക തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ക്യാമറ -രാജേഷ് പീറ്റർ, ചീഫ് അസോസിയേറ്റ് -വിനോജ് നാരായണൻ, എഡിറ്റർ -സോബി എഡിറ്റ് ലൈൻ, മ്യൂസിക് & ഒറിജിനൽ സ്കോർ -വിശ്വജിത് സി ടി, സൗണ്ട് ഡിസൈൻ -ആനന്ദ് ബാബു, ലിറിക്സ് -നിധിഷ് നടേരി & വിനു ശ്രീലകം, കളറിസ്റ്റ് -മുത്തുരാജ്, ആർട്ട് -ലക്ഷ്മൺ മാലം, വസ്ത്രാലങ്കാരം -നിയാസ് പാരി, മേക്കപ്പ് -രാജേഷ് ജയൻ, സ്റ്റിൽസ് -മുകേഷ് ചമ്പക്കര, പ്രൊഡക്ഷൻ കൺട്രോളർ -ശശി മയനൂർ, പ്രൊഡക്ഷൻ മാനേജർ -സുരേഷ് കുന്നേപ്പറമ്പിൽ, ലൊക്കേഷൻ മാനേജർ -റോയ് വർഗീസ്, പി.ആർ.ഒ -ഹസീന ഹസി.
Content Highlights: binoy veloor movie ottamaram poster released
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]