‘രായൻ’ എന്ന ചിത്രത്തിൻ്റെ വിജയത്തിന് ശേഷം ധനുഷ് വീണ്ടും സംവിധായകൻ്റെ കുപ്പായമണിയുന്നു. ‘ഇഡ്ഡലി കടൈ’ എന്ന പുതിയ ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് പോസ്റ്റർ ധനുഷ് തന്നെയാണ് പുറത്തുവിട്ടത്. ചിത്രത്തിൽ ധനുഷ് തന്നെയാണ് പ്രധാനവേഷത്തിൽ എത്തുന്നതും. താരത്തിൻ്റെ കരിയറിലെ 52-ാം ചിത്രമാണിത്.
ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ‘ഇഡ്ഡലി കടൈ’ നിർമിക്കുന്നത്. ഡൗൺ പിക്ചേഴ്സിന്റെ ആദ്യ നിർമാണസംരംഭം കൂടിയാണിത്. ജി വി പ്രകാശ് കുമാറാണ് സംഗീതം. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിത്യ മേനൻ, അരുൺ വിജയ്, അശോക് സെൽവൻ എന്നിവർ ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
ധനുഷിൻ്റെ നാലാം സംവിധാന സംരംഭമാണിത്. പാ പാണ്ടി , രായൻ, നിലാവ്ക്ക് എൻ മേൽ എന്നടി കോപം എന്നീ ചിത്രങ്ങളാണ് ധനുഷ് ഇതിന് മുൻപ് സംവിധാനം ചെയ്തിരിക്കുന്നത്. ‘നിലാവ്ക്ക് എൻ മേൽ എന്നടി കോപം’ വെെകാതെ തിയേറ്ററുകളിലെത്തും. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ‘രായൻ’ ബോക്സോഫീസിൽ മികച്ച പ്രകടനമാണ് നടത്തിയത്. ധനുഷിനൊപ്പം കാളിദാസ് ജയറാമും സുന്ദീപ് കിഷനുമാണ് മറ്റുപ്രധാന വേഷങ്ങളിൽ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]