വിനായകനും സുരാജ് വെഞ്ഞാറമ്മൂടിനുമൊപ്പം എട്ട് സോഷ്യൽ മീഡിയ താരങ്ങൾ ഒന്നിക്കുന്ന തെക്ക് വടക്ക് ഒക്ടോബർ നാലു മുതൽ ലോകമാകെ തിയേറ്ററുകളിലെത്തും. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാര നിരയാണ് ചിത്രത്തിൽ ഒന്നിക്കുന്നത്. ഗുരുവായൂരമ്പല നടയിൽ, വാഴ എന്നീ സിനിമകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
ജയിലറിന് ശേഷം വലിയൊരു ഗെറ്റപ്പ് ചേഞ്ചിലാണ് വിനായകൻ എത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. സിനിമയിൽ റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയറായ മാധവനാണ് വിനായകൻ. അരിമിൽ ഉടമ ശങ്കുണ്ണിയായി സുരാജും. കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ലുക്കാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു.
എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സംവിധാനം. അൻജന ടോക്കീസ്- വാർസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ അൻജന ഫിലിപ്പ് നിർമിക്കുന്നു. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്.
സംഗീതം: സാം സിഎസ്, ഡിഒപി: സുരേഷ് രാജൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, ശബ്ദ മിശ്രണം: അജിത് എ ജോർജ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ശബ്ദലേഖനം: നിധിൻ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.
ഫാർസ് ഫിലിം ആണ് ഗ്ലോബൽ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തിൽ കേരളത്തിലും റിലീസ് ചെയ്യും. തിങ്ക് മ്യൂസിക്കിലൂടെ നാല് ഗാനങ്ങൾ ആസ്വാദകരിലെത്തും. ജാസി ഗിഫ്റ്റ്, ആൻ്റണി ദാസൻ, സാം സി.എസ് തുടങ്ങിയവരാണ് ഗായകർ. പി.ആർ.ഒ- സേതുരാജ് കടയ്ക്കൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]