
കൊച്ചി: നടൻ മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരേ ലെെംഗിക ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ നടിക്കെതിരേ യുവതി രംഗത്ത്. പതിനാറ് വയസുള്ളപ്പോൾ തനിക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ചെന്നൈയിൽ കൊണ്ടുപോയി കാഴ്ച വെച്ചെന്ന് മൂവാറ്റുപുഴ സ്വദേശിയായ യുവതി. നടിയുടെ അടുത്ത ബന്ധുകൂടിയായ യുവതി കേരള- തമിഴ്നാട് മുഖ്യമന്ത്രിമാർക്കും ഡിജിപിമാർക്കും പരാതി നൽകിയിട്ടുണ്ട്. പ്രത്യേക അന്വേഷണം സംഘം യുവതിയിൽ നിന്ന് മൊഴിയെടുക്കും.
2014ലാണ് സംഭവം നടന്നത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ചെന്നൈയിൽ കൊണ്ടുപോവുകയായിരുന്നു. ചെന്നൈയിൽ ഓഡിഷന് എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ഞാനും അമ്മയുംകൂടിയാണ് ചെന്നൈയിൽ അവരുടെ വീട്ടിൽ പോയത്. അവിടെ അവരുടെ മക്കളെ നോക്കാനെന്ന് പറഞ്ഞ് അമ്മയെ വീട്ടിൽ നിർത്തിയിട്ട് എന്നെ നന്നായി ഒരുക്കി അവർ ഓഡിഷന് എന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. അണ്ണാനഗറിൽ നിന്നും ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. അവിടെ മുറിയിൽ അഞ്ചാറ് ആണുങ്ങൾ ഉണ്ടായിരുന്നു. എനിക്ക് അവർ ഷേക്ക് ഹാന്റ്അല്ല തന്നത്. പിന്നാലെ എന്റെ മുഖത്തും മുടിയിലുമൊക്കെ തൊടുകയായിരുന്നു. ഞാൻ അവരെ തട്ടിമാറ്റി. അപ്പോഴാണ് എനിക്ക് ഓഡിഷൻ അല്ലായെന്ന് മനസിലായത്. ഞാൻ ഒ കെ ആണെന്നൊക്കെ ഇവർ തമ്മിൽ സംസാരിക്കുന്നത് കേട്ടു. പിന്നാലെ അലറിവിളിച്ച് കരഞ്ഞാണ് രക്ഷപ്പെട്ടത്.- യുവതി പറഞ്ഞു.
നടൻ മുകേഷിനെതിരേയടക്കം ആരോപണം ഉന്നയിച്ചതിനാലാണ് ഇപ്പോൾ ഇക്കാര്യം തുറന്ന് പറയാൻ തയാറായതെന്നും ആരോപണം ഉന്നയിച്ച നടിയുടെ പശ്ചാത്തലം ഇതാണെന്ന് വ്യക്തമാക്കാനാണ് പരാതി നൽകിയതെന്നുമാണ് യുവതി പറയുന്നത്.
യുവതിയുടെ പരാതി ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് മൊഴി രേഖപ്പെടുത്തുന്ന നടപടികളിലേക്ക് കടക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]