മാധ്യമ രംഗത്ത് നിന്ന് സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലെ പി ആർ ഓ മേഖലയിൽ പ്രവർത്തിക്കുന്ന പ്രതീഷ് ശേഖർ ആദ്യമായി മലയാള സിനിമയിൽ അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നു. പ്രേക്ഷക പ്രശംസയും നിരവധി രാജ്യാന്തര അംഗീകാരങ്ങളും നേടിയ ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിന് ശേഷം അഭിജിത് അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കോട്ടയത്തും പരിസരപ്രദേശത്തും ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്.
വൈശാഖ് ഗിരി റാം നിർമ്മിക്കുന്ന ചിത്രത്തിൽ ലിജോ മോൾ ജോസ്, രഞ്ജിതാ മേനോൻ, നോബി മാർക്കോസ്, ബാബു നമ്പൂതിരി, കോഴിക്കോട് ജയരാജ്, ഹരി, നാദിറാ മെഹ്റിൻ, പ്രതീഷ് ശേഖർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബ്ലോക്ക്ബസ്റ്റർ മമ്മൂട്ടി ചിത്രങ്ങളായ റോഷാക്ക്, കണ്ണൂർ സ്ക്വാഡ്, നൻപകൽ നേരത്ത് മയക്കം തുടങ്ങി തെന്നിന്ത്യൻ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ലിയോ, മഹാരാജ, ആർ ആർ ആർ, വിക്രം, ക്യാപ്റ്റൻ മില്ലർ, വിടുതലൈ തുടങ്ങിയ അൻപത്തിയഞ്ചിൽപരം ചിത്രങ്ങളുടെ പി ആർ ഓ ആയി ജോലി ചെയ്ത പ്രതീഷിന്റെ ഇനിയുള്ള പ്രോജക്റ്റുകളും ആരാധകർ കാത്തിരിക്കുന്നതാണ്. വിജയുടെ അവസാന ചിത്രം ദളപതി 69,യാഷ് ഗീതു മോഹൻ ദാസ് ചിത്രം ടോക്സിക്, കമൽ ഹാസൻ മണിരത്നം ചിത്രം തഗ് ലൈഫ്, ചിയാൻ വിക്രം അരുൺ കുമാർ ചിത്രം വീര ധീര ശൂരൻ തുടങ്ങിയ ബിഗ് പ്രൊജക്റ്റുകളുടെയും റിലീസിനൊരുങ്ങുന്ന നിരവധി മലയാള ചിത്രങ്ങളുടെയും പി ആർ ഓ ആൻഡ് മാർക്കറ്റിംഗിൽ സജീവമാണ് പ്രതീഷിപ്പോൾ.
ടെലിവിഷൻ അവതാരകനായും റേഡിയോ ജോക്കിയായും നിരവധി ചാനലുകളുടെ പ്രോഗ്രാം പ്രൊഡ്യൂസർ, റേഡിയോ സ്റ്റേഷൻ ഹെഡ് എന്നീ മേഖലകളിലും പ്രതീഷ് മികവുതെളിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]