തമിഴ് നടൻ സിദ്ധാർഥ് നായകനാകുന്ന ‘ചിറ്റാ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സിനിമയുടെ മലയാളം ടീസർ ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക.
ഫാമിലി ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ സിദ്ധാർഥിന്റേത് ഏറെ വ്യത്യസ്തമായ ഒരു വേഷമാണ്. ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.
പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു. അരുൺ കുമാർ ആണ് സംവിധായകൻ. എറ്റാക്കി എന്റർടെയ്ൻമെന്റ് നിർമ്മിച്ച ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീഗോകുലം മൂവീസ് ആണ്. സെപ്തംബർ 28ന് ചിത്രം പ്രദർശനത്തിനെത്തും.
Content Highlights: tamil actor sidharth movie chitta tamil teaser released
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]