തെലുങ്ക് നടന് നാഗ ചൈതന്യ വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാഗചൈതന്യയുടെ കുടുംബാംഗങ്ങള്‍ വിവാഹാലോചനയുമായി മുന്നോട്ടുപോകുകയാണെന്നും ഒരു വ്യവസായ കുടുംബത്തില്‍ നിന്നാണ് വധുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നടി ശോഭിത ധുലിപാലയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടയിരുന്നു. ഇതിനെതിരേ ശോഭിത പ്രതികരിക്കുകയും ചെയ്തു.
നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ ഭാര്യ. 2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ല്‍ ഗോവയില്‍ വച്ച് നടന്ന അത്യാഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. നാലുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]