
കൊച്ചി : മലയാള പുരസ്കാര സമിതി സംഘടിപ്പിക്കുന്ന ഒമ്പതാമത്തെ മലയാള പുരസ്കാരം 1200 കൊച്ചിയിൽ പ്രഖ്യാപിച്ചു. ഹരിഹരൻ (ചലച്ചിത്രരംഗം), ശ്രീകുമാരി രാമചന്ദ്രൻ (സാഹിത്യരംഗം), മധു അമ്പാട്ട് (ചലച്ചിത്രരംഗം), എസ്. ജാനകി (ചലച്ചിത്രഗാനരംഗം), മരട് രഘുനാഥ് (നാടകരംഗം), ചെറുന്നിയൂർ ജയപ്രസാദ് (നാടകരംഗം), ഉല്ലല ബാബു (ബാലസാഹിത്യം), വാസൻ (ചലച്ചിത്രരംഗം), ജനു അയിച്ചാൻകണ്ടി (സാഹിത്യരംഗം) എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരങ്ങൾ.
ബ്ലെസി -മികച്ച സംവിധായകൻ (ആടു ജീവിതം), പൃഥ്വിരാജ് സുകുമാരൻ -മികച്ച നടൻ (ആടുജീവിതം), എ. ആർ റഹ്മാൻ -മികച്ച സംഗീതസംവിധായകൻ (ആടുജീവിതം), പാർവ്വതി തിരുവോത്ത് -മികച്ച നടി (ഉള്ളൊഴുക്ക്), ആസിഫ് അലി -ജനപ്രിയ നടൻ (തലവൻ, അഡിയോസ് അമിഗോ), മമിത ബൈജു -ജനപ്രിയ നടി (പ്രേമലു), മഞ്ഞുമ്മൽ ബോയ്സ് -മികച്ച ചലച്ചിത്രം (ചിദംബരം), ഭ്രമയുഗം -ജനപ്രിയ ചിത്രം (രാഹുൽ സദാശിവൻ), അരുൺ നാരായൺ -മികച്ച ചലച്ചിത്ര നിർമ്മാതാവ് (തലവൻ), നഹാസ് നാസ്സർ -മികച്ച നവാഗത സംവിധായകൻ (അഡിയോസ് അമിഗോ), ആനന്ദ് മധുസൂദനൻ -മികച്ച തിരക്കഥാകൃത്ത് (വിശേഷം), മോണിക്ക ഒരു Ai സ്റ്റോറി -മികച്ച കുട്ടികളുടെ ചിത്രം (മൻസൂർ പള്ളൂർ, ഇ എം അഷ്റഫ്), കെ.ആർ. ഗോകുൽ മികച്ച പുതുമുഖ നടൻ (ആടു ജീവിതം), നേഹ നസ്നീൻ -പുതുമുഖ നടി (ഖൽബ്).
സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം), മണിക്കുട്ടൻ (ശ്രീമുത്തപ്പൻ), സമ്പത്ത് റാം (തങ്കമണി), ദിനീഷ് പി (ആർ.ഡി.എക്സ്), അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ്), ചിന്നു ചാന്ദ്നി (വിശേഷം), അല എസ്. നയന (മന്ദാകിനി, ഗോളം), മാനുഷി ഖൈർ (അന്വേഷിപ്പിൻ കണ്ടെത്തും), സുരഭി സുഭാഷ് (ആദച്ചായി), ഷിനി അമ്പലതൊടി (സീക്രട്ട്), ഡാർവിൻ കുര്യാക്കോസ് (അന്വേഷിപ്പിൻ കണ്ടെത്തും), സാബു ജോസഫ് കുടിയിരുപ്പിൽ (ഗാനരചന, സംഗീത സംവിധാനം) എന്നിവർക്കാണ് പ്രത്യേക പുരസ്കാരങ്ങൾ.
അജയൻ ചാലിശ്ശേരി -മികച്ച കലാസംവിധാനം (മഞ്ഞുമ്മൽ ബോയ്സ്), ഹരിത ബാലകൃഷ്ണൻ -മികച്ച ഗായക (രജനി കണ്ണുനീർ…), ശ്രീപഥ് യാൻ -മികച്ച ബാല നടൻ (മോണിക ഒരു എ.ഐ. സ്റ്റോറി), ബേബി ഐസ ഹസ്സൻ മികച്ച ബാല നടി (തലവൻ), ഡോ: ദിവ്യ സുനിൽ (മികച്ച ആയ്യൂർവേദ ആതുര സേവനം), ഷാജി ഇടപ്പള്ളി (മാധ്യമരംഗം, മികച്ച ലേഖകൻ, പ്രതിഭ), രാജേഷ് ബാബു. ടി.വി (വാഹന വില്പന രംഗത്തെ മലയാളത്തിലെ ആദ്യ പുസ്തകം), മൈഥിലി റോയ് (മികച്ച നർത്തകി), അൽഫിയ ജലീൽ മികച്ച കഥ (ചീന്തിയെടുത്തവ), ഗോവിന്ദൻ ദീപ്തി (മികച്ച ചിത്രകല), ജഗ്ദീഷ് പാലയാട്ട് (ചുമർചിത്രകല), ശ്രീ. സാബി ക്രിസ്റ്റി (മികച്ച വസ്ത്രരൂപ കല്പന), ശ്രീമതി ടിൻ്റു ജോഷി (മികച്ച വസ്ത്രരൂപകല്പന – ടിൻ്റ് ഫാഷൻ), (സെബു വി.വി. (മികച്ച ജൈവ കൃഷി), ശ്രുതി സോമൻ (മലയാളമങ്ക 1200), മാളവിക മധു (മലയാളമങ്ക 1200), ഷൽഗ ബീഗം മികച്ച ജീവകാരുണ്യപ്രവർത്തനം (സിലു TALKS), രാജീവ് സ്മാർട്ട് -മികച്ച നിശ്ചല ഛായാഗ്രാഹകൻ, ശരത് പാലാട്ട് മികച്ച നടൻ (ഹ്രസ്വചിത്രം ദി അൺ സ്പോക്കൺ വൂൺഡ്), ആർ.കെ. പള്ളത്ത് മികച്ച സംവിധായകൻ (ഹ്രസ്വചിത്രം – ദി അൺ സ്പോക്കൺ വൂൺഡ്), പരസ്യകല -എസ്തെറ്റിക് കുഞ്ഞമ്മ (ഭ്രമയുഗം).
സെപ്റ്റംബറിൽ പുരസ്കാരസമർപ്പണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജി.കെ. പിള്ള തെക്കേടത്ത് (മലയാളപുരസ്കാരസമിതി അദ്ധ്യക്ഷൻ), ഇസ്മായിൽ കൊട്ടാരപ്പാട്ട് (സ്ഥാപക ജനറൽ സെക്രട്ടറി), നാഷിദ് നൈനാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]