
ബോളിവുഡ് താരങ്ങളായ റിച്ച ഛദ്ദയ്ക്കും അലി ഫസലിനും പെണ്‍കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയായിരുന്നു കുഞ്ഞിന്റെ ജനനം. തങ്ങളുടെ കുടുംബം കുഞ്ഞിന്റെ വരവില്‍ അതിയായ സന്തോഷത്തിലാണെന്നും ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി പറയുന്നുവെന്നും താരദമ്പതികള്‍ കുറിച്ചു.
ഫുക്രെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. 2019-ലാണ് റിച്ചയോട് അലി ഫസല്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ദീര്‍ഘകാലം ഇരുവരും ഒരുമിച്ച് താമസിച്ചു. 2021-ല്‍ വിവാഹിതരാകേണ്ടതായിരുന്നു എങ്കിലും കോവിഡ് പ്രതിസന്ധി മൂലം വിവാഹം മാറ്റിവെച്ചു. ഒടുവില്‍ ഏഴുവര്‍ഷത്തെ പ്രണയത്തിന് ശേഷം 2022-ല്‍ ഇരുവരും വിവാഹിതരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]