
തന്റെ പഴയ നായകനായ വിജയ് യുടെ വീട് കുടുംബസമേതം സന്ദർശിച്ച് നടി രംഭ. ഭർത്താവ് ഇന്ദ്രകുമാർ പത്മനാഥൻ, മക്കളായ സാഷ, ലാവണ്യ, ഷിവിൻ എന്നിവരും രംഭയ്ക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് രംഭയും കുടുംബവും വിജയ്യുടെ വീട്ടിലെത്തിയത്. ഇരുവരും പരസ്പരം വിശേഷങ്ങൾ പങ്കുവെയ്ക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. സൂപ്പർതാരത്തിന്റെ വീട്ടിൽനിന്നുള്ള ചിത്രങ്ങൾ രംഭ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.
വർഷങ്ങൾക്കുശേഷമുള്ള കൂടിക്കാഴ്ച മനോഹരമായിരുന്നെന്ന് രംഭ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ആരാധകരടക്കം നിരവധിപ്പേരാണ് രംഭയുടെ ചിത്രങ്ങൾക്ക് കമന്റുമായി എത്തുന്നത്. 90കളിലേക്ക് മനസിനെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രങ്ങൾ എന്നാണ് പലരും പ്രതികരിച്ചത്.
90-കളുടെ അവസാനത്തിലും 2000ന്റെ തുടക്കത്തിലും സ്ക്രീനിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട താരജോഡികളായിരുന്നു വിജയ്യും രംഭയും. ‘മിൻസാര കണ്ണ’, ‘നിനൈതെൻ വന്തൈ’, ‘എൻടെൻട്രും കാതൽ’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അവർ ജോഡികളായി എത്തി. ഊദാ പൂ, വർണ്ണ നിലവേ, ഉന്നൈ നിനൈത്ത് നാൻ വന്തേൻ നിരവധി ഹിറ്റ് ഗാനങ്ങളും ഇവരുടേതായി ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]