
നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി ബോക്സോഫീസിൽ പുതിയ ചരിത്രം സൃഷ്ടിക്കുമ്പോൾ തികഞ്ഞ സന്തോഷത്തിലാണ് നായകൻ പ്രഭാസ്. ചിത്രം വലിയ വിജയമാക്കിത്തീർത്തതിന് ആരാധകരോട് നന്ദി പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
കൽക്കിയുടെ നിർമാതാക്കൾ പുറത്തുവിട്ട ഒരു വീഡിയോയിലാണ് പ്രഭാസ് ആരാധകർക്കുള്ള സന്ദേശം അറിയിച്ചിരിക്കുന്നത്.
സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ വൈജയന്തി നെറ്റ് വർക്കാണ് പ്രഭാസിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. “എനിക്ക് ഇത്രയും വലിയ ഹിറ്റ് തന്നതിന് എല്ലാവരോടും നന്ദി പറയുന്നു.
നന്ദി, നന്ദി, വളരെയേറെ നന്ദി. നിങ്ങളില്ലാതെ ഞാൻ വെറും വട്ടപ്പൂജ്യമാണ്.” പ്രഭാസ് ആരാധകരോട് പറഞ്ഞു.
“നാഗ് അശ്വിനോടാണ് ഈയവസരത്തിൽ ഏറെ നന്ദി പറയേണ്ടത്. അഞ്ച് വർഷമാണ് ഈ ചിത്രത്തിനായി അദ്ദേഹം കഠിനാധ്വാനം ചെയ്തത്.
ഇത്രയും വലിയ ഒരു ചിത്രം നിർമിക്കാൻ സന്നദ്ധരായ നിർമാതാക്കളോട് നന്ദി പറഞ്ഞേ മതിയാവൂ. ഏറ്റവും ധീരരായ നിർമാതാക്കളാണവർ.
ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിടാൻ അവസരം തന്നതിന് ഈ നിർമാതാക്കളോട് നന്ദി പറയാൻ ഞാനഗ്രഹിക്കുന്നു.“ പ്രഭാസ് വ്യക്തമാക്കി. സന്ദേശത്തിൽ സഹതാരങ്ങളോടും പ്രഭാസ് നന്ദി പറയുന്നുണ്ട്.
അമിതാഭ് സാറിനേയും കമൽ സാറിനേയുമെല്ലാം കണ്ടും പഠിച്ചുമാണ് തങ്ങളെല്ലാവരും വളർന്നത്. ദീപിക എന്ന ഏറ്റവും സുന്ദരിയായ വനിതയോടും നന്ദി പറയുന്നു.
നമ്മളൊരുമിച്ചുള്ള വലിയ രംഗങ്ങൾ വരാനിരിക്കുന്നതോയുള്ളെന്ന് എല്ലാവർക്കുമറിയാം. ഒരിക്കൽക്കൂടി തന്റെ ആരാധകരോട് നന്ദി പറയുന്നുവെന്നും പ്രഭാസ് കൂട്ടിച്ചേർക്കുന്നു.
രണ്ടുദിവസം മുൻപാണ് ആഗോള കളക്ഷനിൽ കൽക്കി 1400 കോടി കടന്നത്. ഇന്ത്യയിൽനിന്നുമാത്രം 543.35 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]