
തനിക്ക് അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷൻ സ്ഥിരീകരിച്ചുവെന്ന സംഗീതലോകത്ത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് ഒരു വിമാന യാത്രയ്ക്കുശേഷം പെട്ടെന്ന് തനിക്ക് കേൾവിക്കുറവ് ഉണ്ടായെന്നും ഒന്നും കേൾക്കാതായെന്നും തുടർന്ന് സെൻസറി ന്യൂറൽ നെർവ് ഹിയറിങ് ലോസ് ആണെന്ന് സ്ഥിരീകരിച്ചതെന്നുമാണ് അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോൾ അൽകാ യാഗ്നിക്കിന് ആശ്വാസവാക്കുകളുമായെത്തിയിരിക്കുകയാണ് ഗായകരായ സോനു നിഗവും ഇള അരുണും.
അൽകാ യാഗ്നിക്കിന് വേഗത്തിലുള്ള രോഗമുക്തി ആശംസിച്ചിരിക്കുകയാണ് സോനു നിഗവും ഇള അരുണും. എന്തോ ഒന്ന് ശരിയല്ലെന്നൊരു തോന്നൽ തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നാണ് സോനു നിഗത്തിന്റെ പ്രതികരണം. താൻ തിരിച്ചുവന്നാലുടൻ അൽകയെ സന്ദർശിക്കുമെന്നും ദൈവം സഹായിച്ച് രോഗാവസ്ഥയിൽനിന്ന് വേഗത്തിൽ മുക്തയാവട്ടെയെന്നും സോനു നിഗം കൂട്ടിച്ചേർത്തു.
ഇങ്ങനെയൊരു വാർത്ത കേൾക്കാനിടവന്നതിൽ അതിയായ വിഷമമുണ്ടെന്ന് ഇള അരുൺ പ്രതികരിച്ചു. “ഞാൻ നിങ്ങളുടെ ഫോട്ടോ കണ്ട് റിയാക്ഷൻ ഇട്ടശേഷമാണ് ആ കുറിപ്പ് വായിച്ചത്. എന്റെ ഹൃദയം തകർന്നുപോയി. പക്ഷേ ദൈവത്തിന്റെ അനുഗ്രഹവും ഇപ്പോഴുള്ള മികച്ച ഡോക്ടർമാരും സഹായിച്ച് നിങ്ങൾ അതിവേഗത്തിൽ തിരിച്ചുവരും. ഞങ്ങൾ വീണ്ടും നിങ്ങളുടെ മനോഹരമായ ശബ്ദം കേൾക്കും.” ഇള പറഞ്ഞു.
ചെവിയുടെ ഉൾഭാഗത്തെയോ, ചെവിയെ മസ്തിഷ്കമായി ബന്ധിപ്പിക്കുന്ന ഞരമ്പിനോ ക്ഷതംസംഭവിക്കുന്ന അവസ്ഥയാണിത്. ഒരുചെവിയെയോ രണ്ടുചെവിയേയോ ബാധിക്കാം. പ്രായപൂർത്തിയായ തൊണ്ണൂറുശതമാനം പേരിലേയും കേൾവിക്കുറവിനു പിന്നിൽ ഈ പ്രശ്നമാണ്. ഉച്ചത്തിലുള്ള ശബ്ദം, ജനിതക തകരാറുകൾ, പ്രായമാകുന്നത് തുടങ്ങിയവയൊക്കെ രോഗകാരണമാകാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]