
പാലക്കാട്: കൽപ്പാത്തി ക്ഷേത്രത്തിൽ നാട്ടുകാരും വിനായകനും തമ്മിൽ നടന്ന വാക്കുതർക്കത്തിൽ പ്രതികരിച്ച് ക്ഷേത്ര ഭാരവാഹികൾ. വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും രാത്രി പതിനൊന്ന് മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ല എന്നാണ് അറിയിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. മറ്റു തർക്കങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
വിനായകൻ കൽപ്പാത്തി ക്ഷേത്രത്തിൽ തൊഴാൻ എത്തിയപ്പോൾ അനുവദിച്ചില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ഭാരവാഹികളുടെ പ്രതികരണം. രാത്രി നട അടച്ചതിന് ശേഷം കൽപ്പാത്തിയിൽ എത്തിയ നടൻ ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് നാട്ടുകാർ അറിയിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. പട്രോളിങ്ങിനെത്തിയ പോലീസ് ഇടപെട്ടാണ് വിനായകനെ തിരിച്ചയച്ചത്.
ജാതി വിവേചനം മൂലമാണ് വിനായകനെ ക്ഷേത്രത്തിൽ കയറ്റാത്തതെന്ന തരത്തിലുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം വ്യാജമാണെന്നാണ് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]