
മലപ്പുറം: വധശിക്ഷ വിധിക്കപ്പെട്ട് 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാകുന്നു. റഹീമിനെ രക്ഷിച്ചെടുക്കാൻ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ (ബോചെ) നടത്തിയ ‘യാചകയാത്ര’യും തുടർസംഭവങ്ങളും വിഷയമാകുന്നതാകും ചിത്രം.
മലപ്പുറത്ത് പത്രസമ്മേളനത്തിൽ ബോബി ചെമ്മണ്ണൂർതന്നെയാണ് ഇക്കാര്യമറിയിച്ചത്. സംവിധായകൻ ബ്ലെസ്സിയുമായി ആദ്യഘട്ടചർച്ചകൾ നടത്തിയെന്നും മൂന്നുമാസത്തിനുള്ളിൽ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
മോചനദ്രവ്യമായ 34 കോടി രൂപ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് സമാഹരിച്ചത്. ഇതിൽ ബോചെയുടെ പങ്കു വലുതായിരുന്നു. കേരളം നെഞ്ചേറ്റിയ ഈ സംഭവം സിനിമയാവുന്നതോടെ മലയാളികളുടെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ലോകത്തിനുമുന്നിലെത്തും.
സിനിമയിലൂടെ കിട്ടുന്ന ലാഭം ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിലൂടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം. പത്രസമ്മേളനത്തിൽ സെക്രട്ടറി ഷാറൂഖ് ഖാനും പങ്കെടുത്തു.
Content Highlights: bobby chemmannur to make film on life of abdul rasheed
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]