
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന സിനിമയെ പ്രസംസിച്ച് നടന് മോഹന്‍ലാല്‍. ഭാര്യ സുചിത്രയ്ക്കൊപ്പം സിനിമ കാണുന്ന ചിത്രവും അതോടൊപ്പം സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പും മോഹന്‍ലാല്‍ പങ്കുവച്ചു. തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവര്‍ത്തകരോടും നന്ദി പറയുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.
”കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായാലും ശരി നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങിനെ തിരിഞ്ഞ് നോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങള്‍ കാണാം. വിനീത് ശ്രീനിവാസന് എഴുതി സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമ കണ്ടപ്പോള്‍ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേതീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഊറി വരുന്ന ഒരു ചിരി(ഫിലോസിഫിക്കല്‍ സ്മൈല്‍) ഈ സിനിമ കാത്തുവച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി. സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍”
അതേ സമയം തിയേറ്ററുകളില്‍ ആവേശപ്പെരുമഴ തീര്‍ക്കുകയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. നാടും വീടും ഒക്കെയുപേക്ഷിച്ച് സിനിമയെന്ന മോഹത്തിലേയ്ക്ക് സഞ്ചരിക്കുന്ന മുരളി, വേണു എന്ന യുവാക്കളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ശ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നര്‍മത്തിന് മാത്രമല്ല, വൈകാരിക രംഗങ്ങള്‍ക്കും വിനീത് ശ്രീനിവാസന് ഇടം നല്‍കിയിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തില്‍ പ്രണയത്തിനും നിര്‍ണായകമായ സ്ഥാനമുണ്ട്.
നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്, നീരജ് മാധവ്, അര്ജുന് ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. വിശ്വജിത്ത് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ഹൃദയം’ നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിനീത് ശ്രീനിവാസനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]