
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടരും’. ചിത്രത്തിലെ ‘കണ്മണി പൂവേ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക് വീഡിയോയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമയിലെ ആദ്യഗാനം ഫെബ്രുവരി 21-ന് പുറത്തിറങ്ങും.
ജേക്സ് ബിജോയ് ഈണം പകര്‍ന്ന ഗാനം പാടിയിരിക്കുന്നത് എം.ജി. ശ്രീകുമാറാണ്. ഈ പാട്ടിന്റെ പ്രമോ വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ‘നമ്മുടെയൊക്കെ വീട്ടിലുണ്ട് ഇങ്ങനെ ഒരാള്‍’ എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകന് ഫേസ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
പഴുത്ത ചക്ക മുറിച്ച് മടിയില്‍വെച്ച് ചിരിച്ചുകൊണ്ട് ഇരിക്കുന്ന മോഹന്‍ലാലിന്റെ കഥാപാത്രവും ചിത്രത്തിലെ നായികയായി അഭിനയിക്കുന്ന ശോഭനയുടെ കഥാപാത്രവും മറ്റ് നാല് കഥാപാത്രങ്ങളുമാണ് പോസ്റ്ററിലുള്ളത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രമാണ് ‘തുടരും’ എന്ന് വ്യക്തമാക്കുന്നുണ്ട് പുതിയ പോസ്റ്റര്‍.
മലയാള സിനിമയിലെ ഹിറ്റ് കോംബോയായ മോഹന്‍ലാലും എം.ജി. ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ബി.കെ. ഹരിനാരായണനാണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് സിനിമ നിര്‍മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]