
സിനിമ പ്രമോഷന് നടന് ടൊവിനോ തോമസ് ഹെലികോപ്റ്റര്‍ ചോദിച്ചുവെന്ന പ്രചാരണം തള്ളി നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി സന്ദീപ് സേനന്. ടൊവിനോ നിര്‍മാതാക്കള്‍ക്കൊപ്പം നില്ക്കുന്ന നടനാണെന്ന് സന്ദീപ് സേനന് പറഞ്ഞു. ‘പള്ളിച്ചട്ടമ്പി’ എന്ന സിനിമയുടെ പൂജാച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞദിവസം ഒരു ഹെലികോപ്റ്റര്‍ കഥകേട്ടു. ടൊവിനോ ഒരിക്കലും നിര്‍മാണച്ചെലവ് കൂട്ടാന്‍ ശ്രമിക്കുന്ന നടനല്ല. എനിക്ക് നന്നായി അറിയാവുന്നതാണ്. ഹെലികോപ്റ്ററിന്റെ കഥ കേട്ടപ്പോള്‍ എന്താണ് സത്യാവസ്ഥ എന്ന് അന്വേഷിച്ചു. ആ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുടെതന്നെ ആവശ്യമായിരുന്നു അന്നത്തെ ദിവസം അങ്ങനെ പോകണം എന്നുള്ളത്. അത് വെറുതേ ടൊവിനോ എന്ന നടന്റെ പുറത്തുചാര്ത്തി അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് എന്നുള്ള അപേക്ഷയുണ്ട്’, സന്ദീപ് സേനന് പറഞ്ഞു.
ടൊവിനോ എന്നും നിര്‍മാതാക്കളുടെ കൂടെ നിന്നിട്ടുള്ളതാണ്. ഇപ്പോഴും ‘ഐഡന്റിറ്റി’യുടെ നിര്‍മാതാവിന്റെ കൂടെ തന്നെയാണ് അദ്ദേഹം നില്‍ക്കുന്നത്. ചേട്ടനും അനിയനും തമ്മില്‍ പ്രശ്നങ്ങളുണ്ടാവും. പ്രശ്നങ്ങള്‍ പരിഹരിക്കും. അതൊക്കെ തീര്ന്നുവരും. സിനിമ മുന്നോട്ടുപോകണമെന്നും സിനിമാ മേഖലയിലെ നിലവിലെ പ്രശ്നങ്ങളേക്കുറിച്ച് സൂചിപ്പിച്ച് സന്ദീപ് സേനന് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]