
നവാഗതനായ ശരത്ചന്ദ്രന് സംവിധാനം ചെയ്യുന്ന ഔസേപ്പിന്റെ ഒസ്യത്ത് മാര്‍ച്ച് ഏഴിന് തീയേറ്ററുകളിലെത്തും. വിജയരാഘവനാണ് എണ്‍പതുകാരനായ ഔസേപ്പ് ആയി വേഷമിടുന്നത്. മെഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്വേര്‍ഡ് ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്. നിരവധി പരസ്യചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ശരത് ചന്ദ്രന്റെ ആദ്യ ഫീച്ചര്‍ സിനിമയാണിത്.
മലമുകളില്‍ കാടിനോടും മൃഗങ്ങളോടും മല്ലടിച്ച് മണ്ണില്‍ പൊന്നുവിളയിച്ചും പണം പലിശയ്ക്കുകൊടുത്തും സമ്പന്നനായി മാറിയ ഔസേപ്പ് അറുപിശുക്കനാണ്. മൂന്നാണ്മക്കള്. മൂത്ത രണ്ടുപേരും ഉന്നത പദവികളില്‍. മക്കള്‍ക്കൊക്കെ സ്വത്ത് നല്‍കിയിട്ടുണ്ടങ്കിലും എല്ലാത്തിന്റേയും നിയന്ത്രണം തന്റെ കൈകളില്‍ത്തന്നെയാണ്. ഈ കുടുംബത്തിന്റെ അകത്തളങ്ങളില്‍ ചില അന്തര്‍ നാടകങ്ങള്‍ അരങ്ങേറുകയാണ്.
ചാരം മൂടിക്കിടക്കുന്ന കനല്ക്കട്ടപോലെ സംഘര്‍ഷഭരിതമായി ഔസേപ്പിന്റെ തറവാട്. ആ സംഘര്‍ഷത്തിന്റെ ചുരുളുകള്‍ നിവര്ത്തുമ്പോള് തെളിയുന്നതെന്ത്?. മനസ്സില്‍ നൊമ്പരത്തിന്റെ മുറിപ്പാടുമായി ഒരു കുടുംബത്തിന്റെ കഥ പറയുകയാണ് ഔസേപ്പിന്റ ഒസ്യത്ത് എന്ന ചിത്രത്തിലൂടെ. കലാഭവന്‍ ഷാജോണ്‍, ദിലീഷ് പോത്തന്, ഹേമന്ത് മേനോന്, ജോജി കെ. ജോണ്‍, ലെന, അപ്പുണ്ണി ശശി, ജയിംസ് എല്യാ, കനി കുസൃതി, സെറിന്‍ ഷിഹാബ്, അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ- ഫസല്‍ ഹസന്. സംഗീതം- സുമേഷ് പരമേശ്വര്‍. ഛായാഗ്രഹണം -അരവിന്ദ് കണ്ണാ ബീരന്‍. എഡിറ്റിങ്-ബി.അജിത് കുമാര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍. അര്‍ക്കന്‍ എസ്. കര്‍മ്മ. മേക്കപ്പ് – നരസിംഹസ്വാമി. കോസ്റ്റ്യും ഡിസൈന്‍- അരുണ്‍ മനോഹര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -കെ.ജെ. വിനയന്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ് – സ്ലീബാ വര്‍ഗീസ്, സുശീല്‍ തോമസ്. ലൊക്കേഷന്‍ മാനേജര്‍ -നിക് സന് കുട്ടിക്കാനം. പ്രൊഡക്ഷന്‍ മാനേജര്‍ – ശിവപ്രസാദ്. പ്രൊഡക്ഷന്‍ എക്സിക്യുട്ടിവ് – പ്രതാപന് കല്ലിയൂര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്-സിന്‍ജോ ഒറ്റത്തെക്കല്‍.
കുട്ടിക്കാനം, പീരുമേട്, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്നു.
ത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]