
അനൂപ് മേനോനൊപ്പമുള്ള പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു മോഹന്‍ലാല്‍ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. നടനും സംവിധായകനുമായ അനൂപ് മേനോനാണ് പുതിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
ഇത് തന്റെ ഹൃദയത്തോട് ചേര്ന്നുനില്ക്കുന്നതാണെന്നാണ് പുതിയ ചിത്രത്തെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കൊല്‍ക്കത്തയിലും ഷില്ലോങ്ങിലുമായിട്ടായിരിക്കും ചിത്രീകരണം. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം അനൂപ് മേനോനൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]