
യുട്യൂബ് ഷോ ആയ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’ല്‍ മത്സരാര്‍ഥിയോട് അശ്ലീല പരാമര്‍ശം നടത്തിയ യുട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയ വിവാദത്തില്‍ അകപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ താരത്തിനെതിരെ കേസ് എടുക്കുകയും ചെയ്തു. ഇതോടെ ക്ഷമ ചോദിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച രണ്‍വീര്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് രണ്‍വീറിനെ വിമര്‍ശിച്ചത്.
ഇപ്പോഴിതാ ഇന്ത്യാസ് ഗോട്ട് ലേറ്റന്റില് കാണികളിലൊരാളായി പങ്കെടുത്ത മോഹിത് ഖുബാനി എന്ന വ്യക്തി ഷോയുടെ ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. അശ്ലീല ചോദ്യങ്ങള്‍ ചോദിച്ചശേഷം മത്സരാര്‍ഥികളോട് പല തവണ രണ്‍വീര്‍ ക്ഷമ ചോദിച്ചിരുന്നുവെന്ന് മോഹിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
ഷോയുടെ ഭാഗമായാണ് അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും അതിനുശേഷം രണ്‍വീറും മറ്റൊരു പാനലിസ്റ്റായ സമയ് റെയ്നയും മത്സരാര്‍ഥികളുടെ അടുത്തെത്തി അവരെ ആശ്വസിപ്പിക്കാറുണ്ടെന്നും മോഹിത് പറയുന്നു.
‘ഞാന്‍ സാധാരണയായി ഇത്തരം വിഷയങ്ങളില്‍ വീഡിയോ ചെയ്യാറില്ല. എന്നാല്‍ ആ എപ്പിസോഡില്‍ എന്താണ് സംഭവിച്ചതെന്ന് ആളുകള്‍ മനസിലാക്കണം. എനിക്ക് പ്രിയപ്പെട്ട ആളുകളെ ഒരു കാരണവുമില്ലാതെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് എനിക്ക് കണ്ടുനില്‍ക്കാനാവില്ല. തങ്ങളുടെ തമാശച്ചോദ്യം കേട്ട് മത്സരാര്‍ഥികള്‍ക്ക് എന്തെങ്കിലും മാനസിക വിഷമമുണ്ടായോ എന്ന് അവര്‍ പിന്നീട് ചോദിക്കാറുണ്ട്. എന്തെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ മത്സരാര്‍ഥികളോട് പറഞ്ഞിരുന്നു. ഇതെല്ലാം ക്യാമറയ്ക്ക് പിന്നില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്.’ മോഹിത് വീഡിയോയില്‍ പറയുന്നു.
‘ആളുകള്‍ കോമഡി കാണുന്നത് സന്തോഷിക്കാനും ചിരിക്കാനുമാണ്. എന്നാല്‍ കോമഡിയില്‍ എന്തെങ്കിലും നിന്ദ്യമായ കാര്യങ്ങള്‍ നിങ്ങള്‍ ചേര്ക്കുന്നുണ്ടെങ്കില് കോമഡി ഒരു അര്ഥവുമില്ലാത്തതായി തീരും’-മോഹിത് പറയുന്നു.
ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് എന്ന ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡാണ് വിവാദമായത്. പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പരിപാടിയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ എന്നാണ് രണ്‍വീര്‍ മത്സരാര്‍ഥിയോട് ചോദിച്ചത്. പിന്നാലെ നിരവധി പേര് രണ്‍വീറിനെതിരെ പരാതിയുമായി എത്തി. ഇതോടെ പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ ക്ഷമചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ബിയര്‍ബൈസപ്സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍.
പിന്നാലെ അശ്ലീല പരാമര്‍ശത്തില്‍ സമയ് റെയ്ന, രണ്‍വീര്‍ അല്ലാബാദിയ തുടങ്ങിയവര്‍ക്കെതിരേ കേസെടുത്തിരുന്നു. ഇവരെ കൂടാതെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജസ്പ്രീത് സിങ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഷോയില്‍ അശ്ലീലം പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്നതും അശ്ലീലവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തതായാണ് ചുമത്തിയിരിക്കുന്ന കുറ്റം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]