തന്റേതായ ആലാപനശൈലികൊണ്ട് വ്യത്യസ്തനാണ് ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. ഹരീഷിന്റെ ആലാപന ശൈലിക്ക് ആരാധകര്‍ ഏറെയാണ്. അതേസമയം, ഹരീഷ് പാടിത്തുടങ്ങിയ കാലം തൊട്ടുതന്നെ വിമര്‍ശനങ്ങളും പിന്തുടരുന്നുണ്ട്. ഇതിനെല്ലാം തന്റെ നിലപാട് വ്യക്തമാക്കുന്ന മറുപടികളും പലതവണയായി ഹരീഷ് കൊടുത്തിട്ടുണ്ട്.
പാട്ടിനെ കൊല്ലുന്നു എന്ന വിമര്‍ശനമാണ് ഹരീഷിനെതിരെ പതിവായി ഉയരുന്നത്. ഇതിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ്. താന്‍ ഗുരുസ്ഥാനത്ത് കരുതുന്നുവെന്ന് പറയുന്ന ഗായകരുടെ ചിത്രങ്ങള്‍ സഹിതമാണ് ഹരീഷിന്റെ മറുപടി. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, പി. ജയചന്ദ്രന്, ഹരിഹരന്, എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര എന്നിവരുടെ ചിത്രങ്ങളാണ് ഹരീഷ് പങ്കുവെച്ചത്.
‘ഞാന്‍ എന്റെതായ രീതിയില്‍ കവര്‍ സോങ് പാടാന്‍ ഉദ്ദേശിക്കുന്ന പാട്ടുകള്‍ പാടിയിരിക്കുന്ന ഞാന്‍ നെഞ്ചിലേറ്റിയ, ഞാന്‍ ഗുരുതുല്യരായി കാണുന്ന, എന്റെ എക്കാലത്തെയും പ്രിയങ്കരരായ ചില ഗായകരുടെ ഫോട്ടോ. ഇവരൊന്നും ഇല്ലെങ്കി എനിക്ക് ജീവിതത്തില്‍ സംഗീതം ഇല്ല. ഇവര്‍ പാടി വെച്ച പാട്ടു തൊടുക എന്ന് മാത്രമല്ല, ഒരു ആയിരം ആവര്‍ത്തി ഇനീം പാടുകയും ചെയ്യും. അതിനു ഒരു സംഗീത പ്രേമി മുതലാളീടേം ഒരു സമ്മതവും എനിക്ക് വേണ്ട’, ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന് താഴെ വന്ന കമന്റിനും ഹരീഷ് മറുപടി നല്കി. ‘സ്വന്തമായി ലൈഫില്‍ ഒരു പാട്ട് പോലും പാടാന്‍ കിട്ടില്ല എന്ന് മനസ്സിലായി. ഈ മഹാന്മാര് പാടിയ പാട്ടുകള്‍ ഇനിയും പാടി കുളമാക്കണം, ഇനിയും തെറി കേള്‍ക്കണം. കാമോണ് ‘വില്വാദ്രി’ നാഥന്… ആദ്യം നാക്ക് വടിച്ചു മലയാളം ഉച്ഛരിക്കാന്‍ പഠിക്കു, എന്നിട്ട് പോരെ ഗീര്‍വാണം’, എന്നായിരുന്നു കമന്റ്. ‘സൗകര്യപ്പെടില്ല, ഇങ്ങനെ തന്നെ പാടും. പിന്നെ തെറി- ചെലവില്ലാതെ വിളിക്കാന്‍ ഏത് വിവരം കെട്ടവനും പറ്റുന്ന ഒരേ ഒരു സാധനം. അതിനൊക്കെ കൊടുക്കേണ്ട പട്ടി വില കൊടുത്തിട്ടുണ്ട്…’, എന്നായിരുന്നു ഹരീഷിന്റെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]