
തനിക്കും മമ്മൂട്ടിക്കും ഇപ്പോള്‍ കിട്ടുന്ന സ്നേഹം മുന്‍പ് ചെയ്തുവെച്ച കഥാപാത്രങ്ങളുടെ പലിശയാണെന്ന് നടൻ മോഹന്‍ലാല്‍. ഗലാട്ട
പ്ലസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അഭിനയ ജീവിതത്തെ കുറിച്ച് വിശദമാക്കുന്നതിനിടയിലായിരുന്നു ഈ പരാമര്‍ശം എനിക്കും മമ്മൂട്ടിക്കും കിട്ടുന്ന സ്നേഹം ഞങ്ങള്‍ മുന്‍പ് ചെയ്ത് വെച്ച നല്ല കഥാപാത്രങ്ങളുടെ പലിശയാണ്.
ഇന്ന് സിനിമ കാണാന്‍ നിരവധി വഴികളുണ്ട്. റീല്‍സ് ആയി പോലും സിനിമ കാണാന്‍ സാധിക്കും.
പഴയ സിനിമകളെ പുതിയ സിനിമകളുമായി താരതമ്യപ്പടുത്തുമ്പോള്‍ പഴയ സിനിമകളില്‍ കോമഡിയും വൈകാരിക സീനുകളും ഒരുപാടുള്ളതായി പുതിയ തലമുറയ്ക്ക് തോന്നുന്നുണ്ടാവാം. പുതിയ തലമുറ സിനിമ കാണുന്നുമുണ്ട്, അവയെ ഇഷ്ടപ്പെടുന്നുമുണ്ട്.
മികച്ച സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഭരതന്, പത്മരാജന്, അരവിന്ദന്, മണിരത്നം തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
നമുക്ക് മികച്ച സംവിധായകരുണ്ട് പക്ഷേ കഥകളില്ല- മോഹന്‍ലാല്‍ പറയുന്നു മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തുകയാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയിരിക്കുന്നത്.
ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന് എന്നിവര്‍ക്ക് പുറമേ മായാ, സീസര്‍ ലോറന്റെ തുടങ്ങി.
വിദേശതാരങ്ങളും വേഷമിടുന്നു. പല തവണകളായി പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു.
അമേരിക്കന്‍ റിയാലിറ്റി ഷോ ആയ ദ വേള്‍ഡ് ബെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ച ലിഡിയന് നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്.
പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]