അകാലത്തിൽ നഷ്ടമായ മകൾ നന്ദനയെ സ്മരിച്ച് ഗായിക കെ.എസ്. ചിത്ര. നന്ദനയുടെ പിറന്നാൾദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചിത്ര. കാലം മുറിവുണക്കുമെന്ന ചൊല്ല് വെറുതെയാണെന്നും ഇപ്പോഴും ആ മുറിവുണങ്ങിയിട്ടില്ലെന്നും ചിത്ര കുറിക്കുന്നു.
ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും ആ ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞാൽ അനന്തമായ ലോകത്തേക്ക് പോവുമെന്നും ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. കാലം മുറിവുണക്കുമെന്നും കേട്ടിട്ടുണ്ട്. പക്ഷേ അതിലൂടെ കടന്നുപോയവർക്കറിയാം അത് സത്യമല്ലെന്ന്. ആ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല, വേദനാജനകവുമാണ്. മിസ് യൂ നന്ദനാ…- ചിത്ര കുറിച്ചു.
നന്ദനയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലും ചിത്ര കുറിപ്പ് പങ്കുവെച്ചിരുന്നു. വര്‍ഷങ്ങള്‍ പോയാലും നിനക്ക് പ്രായം കൂടാത്തൊരിടത്ത് സ്വര്‍ഗത്തില്‍ മാലാഖമാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കൂ എന്നാണ് അന്ന് ചിത്ര കുറിച്ചത്.
എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ…എന്ന പാട്ടായിരുന്നു മകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതെന്ന് ചിത്ര നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാട്ടിലെ വാവയെന്ന വരി അവളെ വിളിക്കുകയാണെന്നാണ് അവള് കരുതിയിരുന്നതെന്നും രാത്രി ഏറെ വൈകിയുള്ള സ്റ്റേജ്ഷോകളിലും നന്ദന ഈ പാട്ട് വരുന്നതുവരെ ഉണര്‍ന്നിരിക്കുമെന്നും ചിത്ര പറഞ്ഞിരുന്നു. മകള്‍ പോയശേഷം കുറേ കാലത്തേക്ക് ജീവിതത്തില്‍നിന്ന് ആ പാട്ടിനെ അവര്‍ മാറ്റിനിര്‍ത്തുകയും ചെയ്തു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002-ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും കുഞ്ഞുണ്ടായത്. എന്നാല്‍, ഇരുവരുടേയും സന്തോഷവും ആഘോഷവും അധികനാള്‍ നീണ്ടുനിന്നില്ല. 2011-ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് എട്ടു വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]