റോഷന് കുടുംബത്തിലെ നാല് തലമുറയുടെ സിനിമാ ജീവിതത്തിലേക്ക് കാമറ ചലിപ്പിക്കുന്ന ‘ദ റോഷന്‍സ്’ ഡോക്യുമെന്ററി പരമ്പര ജനുവരി 17 മുതല്‍ നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യും. ഹോളിവുഡ് സുപ്പര്‍ സ്റ്റാര്‍ ഋത്വിക് റോഷന്, സംഗീത സംവിധായകന് റോഷന് ലാല്‍ നഗ്രാത്ത്, മ്യൂസിക് കമ്പോസര്‍ രാജേഷ് റോഷന്, നിര്‍മാതാവ് രാകേഷ് റോഷന് എന്നിവരുടെ സിനിമാ ജീവിതമാണ് ഡോക്യുമെന്ററി പറയുന്നത്. സ്ട്രീമിങ് വിവരം നടന് ഋത്വിക് റോഷന് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
റോഷന് കുടുംബത്തിന്റെ സിനിമയും ജീവിതവും പറയുന്ന ഡോക്യുമെന്ററിക്കായി ഏറെനാളത്തെ കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ശശി രഞ്ജനും രാജേഷ് റോഷനുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. റോഷന് കുടംബാംഗങ്ങളും സഹപ്രവര്‍ത്തകരുമായുള്ള മുഖാമുഖം. ഇവരുടെ സിനിമാ കാഴ്ചപ്പാട് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയതാണ് ഡോക്യുമെന്ററി പരമ്പര.
റിലീസ് പോസ്റ്റിന് ഇന്‍സ്റ്റഗ്രാമില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. റോഷന് കുടുംബത്തിന്റെ പൈതൃകവും സിനിമയും അറിയാന്‍ കാത്തിരിക്കുകയാണെന്നും വിജയാശംസകള്‍ നേരുന്നുവെന്നും ആരാധകർ പ്രതികരിക്കുന്നു. ഋത്വിക് റോഷന്, അച്ഛന് രാകേഷ് റോഷന്, പിതൃസഹോദരൻ രാജേഷ് റോഷന് എന്നിവരുടെ ചിത്രങ്ങളുള്ള പോസ്റ്ററാണ് ഋത്വിക് പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]