2025 ഓസ്കര് പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ, കിരണ്‍റാവു സംവിധാനം ചെയ്ത ‘ലാപത ലേഡീസ്’ (ലോസ്റ്റ് ലേഡീസ്) ചുരുക്കപ്പെട്ടികയിൽനിന്ന് പുറത്തായെങ്കിലും ഇന്ത്യ പ്രതീക്ഷ കൈവിടുന്നില്ല. ‘അനൂജ’യിലാണ് ഇനിയുള്ള പ്രതീക്ഷ. ഗുനീത് മോങ്ക നിര്‍മിച്ച അനൂജ ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തിലാണ് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
വസ്ത്ര വ്യാപാര മേഖലയിലെ ബാലവേലയേപ്പറ്റി പറയുന്ന അനൂജ ഇതുവരെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ജോലിചെയ്യുന്ന ഒമ്പത് വയസ്സുകാരി അനൂജ (സജ്ദ പത്താന്), 17 വയസ്സുകാരി പലക് (അനന്യ ഷന്‍ഭാഗ്) എന്നിവരുടെ കഥയാണ് അനൂജ പറയുന്നത്. ഒരിക്കല്‍ ഫാക്ടറി സന്ദര്‍ശിച്ച ഒരു സാമൂഹിക പ്രവര്‍ത്തക അനുജയേയും സഹോദരിയേയും ഫാക്ടറിയില്‍ കാണുകയും ഇവിടെനിന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. പ്രശസ്തമായ ഒരു ബോര്‍ഡിങ് സ്കൂളില്‍ പഠിക്കാനുള്ള പരീക്ഷയെഴുതാന്‍ അവസരമൊരുക്കുന്നതും ഇതിനായി സഹോദരികള്‍ നടത്തുന്ന പോരാട്ടവുമാണ് ചിത്രം പറയുന്നത്.
രാജ്യത്ത് വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കുമ്പോഴും അത് സാധ്യമാകാത്ത എത്രയോ കുട്ടികള്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട് എന്ന യാഥാര്‍ഥ്യം കൂടി ചിത്രം വെളിപ്പെടുത്തുന്നുണ്ട്. ആദം ജെ ഗ്രേവസ്, സുചിത്ര മത്തായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഗുനീത് മോങ്കയുടെ നിര്‍മാണത്തില്‍ ഇത് മൂന്നാമത്തെ ഓസ്കര് നോമിനേഷന് ചിത്രമാണ്. ദ എലിഫന്റ് വിസ്പറേര്‍സ്, പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്നിവയായിരുന്നു നേരത്തെ ഓസ്കാര്‍ പുരസ്കാരം നേടിയത്. അനൂജയെ കൂടാതെ സന്ധ്യ സൂരി സംവിധാനം ചെയ്ത, യു.കെയുടെ ഔദ്യോഗിക നോമിനേഷനായ ബ്രിട്ടീഷ് ഇന്ത്യന്‍ ചിത്രം ‘സന്തോഷും’ മത്സരത്തിനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]