
‘പുലരാന്‍ നേരം’; പാട്ട് പാടി കോളേജ് വിദ്യര്‍ഥികളെ കൈയ്യിലെടുത്ത് ‘ചീനാട്രോഫി’ നായിക| വീഡിയോ
കെൻഡി ഷിർദോ, കോളേജിൽ വിദ്യാർഥികൾക്ക് മുന്നിൽ കെൻഡി ഷിർദോ പാട്ടുപാടുന്നു
സാധാരണക്കാരനായ കുട്ടനാടന്‍ യുവാവിന്റെ കഥ പറഞ്ഞെത്തിയ ധ്യാന്‍ ശ്രീനിവാസന് ചിത്രം ‘ചീനാട്രോഫി’ തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അനില്‍ ലാല്‍ സംവിധാനം നിര്‍വഹിച്ച ചിത്രം കുട്ടനാട്ടിലെ ഒരു ഗ്രാമത്തില്‍ പലഹാരങ്ങള്‍ നിര്‍മ്മിച്ച് കടകളില്‍ വിതരണം ചെയ്ത് ജീവിക്കുന്ന സാധാരണക്കാരനായ ഒരു യുവാവിനെ തേടി ചൈനയില്‍ നിന്നും ഒരു യുവതി വരുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനി’ലൂടെ മലയാളി സുപരിചിതയായ കെന്റി സിര്‍ദോയാണ് ചിത്രത്തിലെ നായികയെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ടിബറ്റന്‍ പെണ്കുട്ടിയായിട്ടാണ് താരം ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജില്‍ നടന്ന ചടങ്ങില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ ‘പുലരാന്‍ നേരം’ എന്ന ഗാനം ആലപിച്ച് കെന്റി സിര്‍ദോ കോളേജ് പിള്ളേരെ കൈയ്യിലെടുക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
ധ്യാനും കെന്റി സിര്‍ദോയും ഒന്നിക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്ലിന് മേരി ജോയ്, ലിജോ ഉലഹന്നാന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന് കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlights: cheena trophy Kendy Zirdo sings a song from android kunjappan movie in college
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]