
സൂര്യ നായകനായി രണ്ടുദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രമാണ് കങ്കുവ. പീരിയോഡിക്കൽ ആക്ഷൻ ചിത്രമായി ശിവ സംവിധാനംചെയ്ത ചിത്രത്തിൽ ദിഷാ പഠാണിയാണ് നായിക.
റിലീസ് ദിവസംമുതലേ പല വിമർശനങ്ങളും ചിത്രം അഭിമുഖീകരിക്കുന്നുണ്ട്. അതിൽ ഒന്നായിരുന്നു നായികയായ ദിഷാ പഠാണിക്ക് രംഗങ്ങൾ കുറവായിരുന്നു എന്നത്.
ഇതിന് നിർമാതാവിന്റെ ഭാര്യ നേഹ ജ്ഞാനവേൽ നൽകിയ മറുപടി വിവാദത്തിനും ഇടയാക്കിയിരിക്കുകയാണ്. ‘ദിഷ അവതരിപ്പിച്ച എയ്ഞ്ചല എന്ന കഥാപാത്രത്തെക്കുറിച്ചല്ല കങ്കുവ എന്ന ചിത്രം.
അതിനാൽ രണ്ടര മണിക്കൂർ സിനിമയിൽ മുഴുവൻ സമയവും ദിഷയെ കാണിക്കാനാകില്ല. ചിത്രത്തിൽ ദിഷയുടെ ഉദ്ദേശം സുന്ദരിയായി കാണപ്പെടുക എന്നതാണ്.
സംവിധായകന്റെ തീരുമാനങ്ങളാണ് അത്. വിമർശനങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നു.
എന്നാൽ പ്രൊപ്പഗാണ്ടയെ സ്വീകരിക്കുകയില്ല’. ഇങ്ങനെയാണ് നേഹ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
ഗുണത്തേക്കാളേറെ ദോഷമാണ് ഈ പോസ്റ്റ് ഉണ്ടാക്കിയത്. നിരവധി പേരാണ് നേഹയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.
സംഗതി കൈവിട്ടുപോയെന്ന് മനസിലാക്കിയ നേഹ പോസ്റ്റ് ഡിലീറ്റ് ചെയ്തു. അതേസമയം മൂന്ന് ദിവസംകൊണ്ട് 127.64 കോടിയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്.
നവംബര്‍ പതിനാലിന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം 58 കോടിക്ക് മുകളില്‍ ഗ്രോസ് നേടി സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യദിന ആഗോള ഗ്രോസര്‍ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഏറ്റവും വേഗത്തില്‍ നൂറു കോടി ക്ലബിലെത്തുന്ന സൂര്യ ചിത്രമായും കങ്കുവ മാറി.
ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ് വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]