‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് മൊട്ടിട്ട നയന്‍താര- വിഘ്നേഷ് ശിവന് പ്രണയത്തേക്കുറിച്ച് തന്നെ അറിയിച്ചത് ധനുഷാണെന്ന് നടി രാധിക ശരത് കുമാര്‍. തിങ്കളാഴ്ച നെറ്റ്ഫ്ളിക്സിലൂടെ പുറത്തിറങ്ങിയ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയായ നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലിലാണ് രാധികയുടെ വെളിപ്പെടുത്തല്‍.
നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ രാധിക ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ധനുഷാണ് നയന്‍താര-വിഘ്നേഷ് പ്രണയത്തെ കുറിച്ച് തന്നോട് പറഞ്ഞതെന്ന് രാധിക പറഞ്ഞു. എന്നെ ഫോണ്‍ ചെയ്ത് “ചേച്ചീ നിങ്ങള്‍ക്ക് നാണമില്ലേ” എന്ന് ധനുഷ് ചോദിച്ചു. അദ്ദേഹമെന്താണ് പറയുന്നതെന്ന് മനസ്സിലായില്ല. ‘എന്താണ് നടക്കുന്നത് എന്നതിനേക്കുറിച്ച് അറിയില്ലേ’ എന്നും ‘വിക്കിയും നയനും ഡേറ്റിങിലാണെന്നും’ ധനുഷ് പറഞ്ഞു. ‘നീയെന്താണ് പറയുന്നത്, എനിക്കതിനെ കുറിച്ച് ഒന്നുമറിയില്ല’ എന്ന് താൻ ആശ്ചര്യപ്പെട്ടെന്നും രാധിക ഡോക്യുമെന്ററിയില്‍ പറയുന്നു.
നയന്‍താരയെ നായികയാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റില്‍വെച്ചാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില ‘ബിഹൈന്‍ഡ് ദ സീന്‍’ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയായി നയന്‍ താര തുറന്ന കത്ത് പുറത്തുവിട്ടത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു.
വെറും മൂന്ന് സെക്കന്‍ഡ് ദൃശ്യം ഉപയോഗിച്ചതിനാണ് ധനുഷ് 10 കോടിയുടെ നോട്ടീസ് അയച്ചതെന്നും അദ്ദേഹത്തിന് തന്നോടും വിഘ്നേഷിനോടും പകയാണെന്നും നയന്‍താര സോഷ്യല്‍ മീഡിയയല് പങ്കുവെച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]