കോട്ടയം: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി.ആർ. ഓമനക്കുട്ടൻ്റെ പേരിൽ രൂപീകരിച്ച ഫൗണ്ടേഷൻ്റെ പ്രഥമ അവാർഡ് നടൻ വിജയരാഘവന്. അരനൂറ്റാണ്ടായി നാടക സിനിമാ രംഗത്ത് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
25,000 രൂപയും ശിൽപ്പവും അടങ്ങുന്ന അവാർഡ് ഒക്ടോബർ 26 ന് വൈകിട്ട് 4 ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫൗണ്ടേഷൻ ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കും.
എം.ജി. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ട്, ഫൗണ്ടേഷൻ ചെയർമാൻ വി. ജയകുമാർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് വിജയരാഘവനെ അവാർഡിന് തിരഞ്ഞെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]