
കീർത്തി സുരേഷ് നായികയായെത്തുന്ന തമിഴ് ചിത്രം ‘റിവോൾവർ റീത്ത’യുടെ ടീസർ പുറത്തിറങ്ങി. ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്.
കെെയിൽ തോക്കുമായി സ്റ്റെെലിഷ് ലുക്കിലാണ് കീർത്തി സുരേഷ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. രാധിക, സുനിൽ, ജോൺ വിജയ്, അജയ് ഘോഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
ജെ.കെ. ചന്ദ്രുവാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്നാണ് നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]