
പാഷാണം ഷാജി എന്ന പേരിൽ ജനശ്രദ്ധ നേടിയ ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ സാജു നവോദയക്ക് വൻ ആരാധകനിരയാണുള്ളത്. കഴിഞ്ഞ ദിവസം സാജുവിന്റെ പിറന്നാൾ ദിനത്തിൽ ആാരധകർ നൽകിയ സർപ്രൈസാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഒരു പരിപാടിയിൽ പങ്കെടുക്കാൻ ദുബായിലെത്തിയതായിരുന്നു സാജു. പരിപാടിയിൽ സംഘാടകർ താരത്തിന്റെ പിറന്നാൾ ആഘോഷിക്കാനും തീരുമാനിച്ചിരുന്നു. സാജു അറിയാതെ മുൻകൂട്ടി ഭാര്യയെയും ദുബായിലെത്തിച്ചു. പിറന്നാൾ ആഘോഷിക്കാനാണെന്നറിഞ്ഞതോടെ ഭാര്യ കൂടി അരികിലുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നുവെന്ന് പറഞ്ഞ താരം നെഞ്ചിൽ പച്ചകുത്തിയ ഭാര്യയുടെ ചിത്രവും ആരാധകരെ കാണിച്ചു.
പെട്ടന്നായിരുന്നു ആരാധകർക്കിടയിൽ നിന്ന് പർദ ധരിച്ച യുവതി സ്റ്റേജിലേക്കെത്തിയത്. നിക്കാബ് മാറ്റി ഭാര്യ രശ്മിയെ കണ്ടതോടെ താരം വികാരാധീനനായി. കണ്ണു നിറഞ്ഞ താരം രശ്മിയെ ചേർത്തു പിടിച്ചു. തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിതെന്നും ഇതിലും വലിയ സർപ്രൈസ് തനിക്ക് ലഭിക്കാനില്ലെന്നും സാജു വേദിയിൽ പറയുന്നു. താൻ ഇതുവരെ ഇങ്ങനെ ജന്മദിനം ആഘേഷിച്ചിട്ടില്ലെന്നും താരം പറഞ്ഞു.
സാജുവിന്റെ പിറന്നാൾ ആഘോഷ വീഡിയോയ്ക്ക് നിരവധി പേരാണ് ആശംസകൾ നേർന്നത്. ഇരുവരുടെയും സ്നേഹബന്ധം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കട്ടെയെന്നും ആാരധകർ ആശംസിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]