
സഹതാരങ്ങളുമായി എപ്പോഴും അടുപ്പം കാത്തുസൂക്ഷിക്കുന്ന താരമാണ് സൽമാൻ ഖാൻ. ആസിഫ് ഷെയ്ഖ് അക്കൂട്ടത്തിലൊരാളാണ്. മികച്ച ഒരുപിടി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. തങ്ങൾ ഇരുവരേയും ഒരുമിച്ച് ഒരിക്കൽ പോലീസ് പിടിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ആസിഫ്. ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് ഷെയ്ഖ് പഴയ ആ സംഭവം ഓർമിച്ചത്.
1998-ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രമായിരുന്നു ബന്ധൻ. ആസിഫ് ഷെയ്ഖും ഈ ചിത്രത്തിലുണ്ടായിരുന്നു. സൽമാൻ ഖാന് അന്നൊരു മാരുതി എസ്റ്റീം കാറുണ്ടായിരുന്നതായി ആസിഫ് ഓർമിച്ചു. ഷൂട്ടിങ്ങിന്റെ ഇടവേളകളൊന്നിൽ ആസിഫിനേയും ഒപ്പമിരുത്തി സൽമാൻ ഖാൻ ഒരു ഡ്രൈവിന് പോയി. ഫൂട്പാത്തുകൾ തിരഞ്ഞുപിടിച്ച് സൽമാൻ ഖാൻ വണ്ടിയോടിക്കാൻ തുടങ്ങിയെന്ന് ആസിഫ് പറഞ്ഞു. പോലീസ് പിടിക്കുമെന്ന് കേണപേക്ഷിച്ചെങ്കിലും അഥവാ പിടിച്ചാലും സൽമാൻ ഖാനാണ് ഒപ്പമിരിക്കുന്നതെന്നും വണ്ടിയോടിക്കുന്നതെന്നും എന്ന ഭാവമായിരുന്നു അദ്ദേഹത്തിനെന്നും ആസിഫ് ഷെയ്ഖ് പറഞ്ഞു.
“കാറിന്റെ ഗ്ലാസ് സൽമാൻ താഴ്ത്തിവെച്ചിരുന്നെങ്കിലും ട്രാഫിക് പോലീസിന് അദ്ദേഹത്തെ മനസിലായില്ല. തന്നെ പോലീസിന് മനസിലായില്ല എന്നാണ് തോന്നുന്നതെന്ന് സൽമാൻ പറഞ്ഞു. നിന്റെ ഷർട്ട് ഊരി കാണിക്ക്, അപ്പോൾ മനസിലാവുമെന്ന് ഞാനും പറഞ്ഞു.” ആസിഫ് കൂട്ടിച്ചേർത്തു.
1988-ൽ രാമാ ഓ രാമാ എന്ന ചിത്രത്തിലൂടെയാണ് ആസിഫ് ഷെയ്ഖ് ചലച്ചിത്രലോകത്തെത്തുന്നത്. കരൺ അർജുൻ, ഓസാർ, ദിൽ നേ ജിസേ അപ്നാ കഹാ, ശാദി കർകേ ഫാസ് ഗയാ യാർ, ഭാരത്, കിസി കാ ഭായ് കിസി കി ജാൻ എന്നീ ചിത്രങ്ങളിലാണ് സൽമാൻ ഖാനും ആസിഫ് ഷെയ്ഖും ഒരുമിച്ച് അഭിനയിച്ചത്. ടെലിവിഷൻ രംഗത്തും സജീവമാണ് ആസിഫ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]