
സൂര്യ നായകനാകുന്ന ‘കങ്കുവ’ ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രമെന്ന് നടൻ ബാല. ത്രീഡിയിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമാണിതെന്നും ബാല പറഞ്ഞു.
ബാലയുടെ സഹോദരനും സംവിധായകനുമായ സിരുത്തൈ ശിവയാണ് കങ്കുവ ഒരുക്കുന്നത്. ‘കങ്കുവ ടെക്നിക്കലി ഹൈ അഡ്വാൻസ്ഡ് സിനിമയാണ്.
ഹോളിവുഡ് റേഞ്ചിലാണ് ചിത്രം എടുത്തിരിക്കുന്നത്. ഒരു വിശേഷം എന്തെന്നാൽ അതിൽ ത്രീഡിയുണ്ട്.
പാൻ ഇന്ത്യൻ ചിത്രമാണ്. ത്രീഡിയിൽ ഇത്രയും ഭാഷയിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് കങ്കുവ എന്നാണ് എനിക്ക് തോന്നുന്നത്.
ഗംഭീര സിനിമയാണ്’, ബാല പറഞ്ഞു. തെന്നിന്ത്യൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കങ്കുവ’.
സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് ഏറെ ശ്രദ്ധ നേടിയിരുന്നു. പീരിയോഡിക് ത്രീഡി ചിത്രമായാണ് കങ്കുവാ എത്തുക.
പത്ത് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയായിരുന്നു ഗ്ലിംസിലുള്ളത്.
കങ്കുവാ എന്ന ഗോത്രസമൂഹത്തേക്കുറിച്ചുള്ള കഥയാണ് ചിത്രമെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. ‘ഓരോ മുറിവിനും ഓരോ കഥയുണ്ട്’ എന്ന ക്യാപ്ഷനോടെ വന്ന പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.
രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിർവഹിക്കുന്നു.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കി സംഭാഷണമെഴുതുന്നു.
വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം.
യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ.
ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2024-ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.
Content Highlights: actor bala about surya siva movie kanguva
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]