ഫ്രാൻസിന്റെ ‘ഓസ്കർ’ ചുരുക്കപ്പട്ടികയിൽ ഇടം നേടി പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ‘ഗ്രാന്‍ഡ് പ്രി’ പുരസ്കാരം നേടിയ ചിത്രമാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന റെക്കോഡും ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സ്വന്തമാക്കിയിരുന്നു. 2025-ലെ അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഇന്ത്യയിൽനിന്നുള്ള ഓസ്കർ എൻട്രിയായി ചിത്രം മാറാനുള്ള സാധ്യതയുമുണ്ട്. ഫ്രാൻസിലെയും ഇന്ത്യയിലെയും നിർമാണ കമ്പനികൾ പങ്കാളിത്തത്തോടെ നിർമിച്ച ചിത്രമാണിത്. അതുകൊണ്ടു തന്നെയാണ് ഫ്രാൻസിന്റെ പട്ടികയിൽ ചിത്രം പരിഗണിക്കപ്പെടുന്നത്.
ജാക്വസ് ഓഡിയാർഡിൻ്റെ എമിലിയ പെരസ്, അലക്സാണ്ടർ ഡുമയുടെ അഡാപ്റ്റേഷനായ ദി കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ, അലൈൻ ഗ്യൂറോഡിയുടെ മിസ്രികോർഡിയ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റും ഫ്രാൻസിലെ ഓസ്കർ കമ്മിറ്റി തിരഞ്ഞെടുത്തത്. ഈ ചിത്രങ്ങളെല്ലാം തന്നെ 2024-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ലോക പ്രീമിയറായി പ്രദർശിപ്പിച്ചവയാണ്.
80 ശതമാനവും മലയാളഭാഷയിലുള്ള ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ൽ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചത് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. അസീസ് നെടുമങ്ങാടും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ) എന്നീ മലയാളി നഴ്സുമാരുടെ മുംബൈ ജീവിതത്തിലെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. മുംബൈയിലും രത്നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്. മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ‘കാവ്യാത്മകം’, ‘ലോലം’, ‘ഹൃയദയാവര്‍ജകം’ എന്നെല്ലാമാണ് കാനിലെ പ്രദര്‍ശനത്തിനുശേഷം ചിത്രത്തിനു ലഭിച്ച വിശേഷണങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]