
വയനാട് മുണ്ടക്കൈ ദുരന്തബാധിതരുടെ വേദന പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ‘ഉരുൾ പൊരുൾ – പൊരുളറിയാത്ത നഷടങ്ങളുടെ വേദന’യുടെ ആദ്യപ്രദർശനം പൊറ്റമ്മൽ അമെറ്റ് ഡിജിറ്റൽ എക്സ്പീരിയൻസ് ഫിലിം സ്റ്റുഡിയോവിൽ ഉത്രാട ദിനത്തിൽ നടന്നു. ചടങ്ങിൽ സിനിമ സംവിധായകൻ പി.കെ ബാബുരാജ് മുഖ്യാതിഥിയായി.
ദുരന്ത മുഖത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ, എല്ലാം നഷ്ടപ്പെട്ട ഒരു പിഞ്ചു കുഞ്ഞ് അദ്ദേഹത്തെ ആശ്ലേഷിക്കുന്ന കാഴ്ചയിലൂടെ പുരോഗമിക്കുന്ന ഗാനചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് യുവസംവിധായകൻ പ്രവി നായരാണ്. പ്രേക്ഷകഹൃദയത്തിൽ നോവ് പടർത്തുന്ന അനുഭവമായി മാറിയ ചിത്രത്തിനു പിന്നിൽ കോഴിക്കോട്ടെ ഒരു പറ്റം കലാകാരന്മാരടെ കൂട്ടായ്മയാണ്. സാമ്പത്തികലാഭം നോക്കാതെ മികച്ച കലാസൃഷ്ടികൾ സമൂഹത്തിന് സമർപ്പിക്കാൻ മുന്നോട്ട് വരുന്ന ഇത്തരം കൂട്ടായ്മകൾ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മുഖ്യാഥിതി പി.കെ ബാബുരാജ് അഭിപ്രായപ്പെട്ടു.
നവീൻ രാജ്, ബേബി കീർത്തന ബിനീഷ് എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഭദ്രേഷ് ശ്രേയസ്സും എഡിറ്റിംഗ് ഹരി ജി നായരും നിർവ്വഹിച്ചു പ്രവാസിയായ എഴുത്തു കാരൻ പ്രദീപ് പുതിയെടുത്താണ് ചിത്രത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. ദുരന്തമുഖത്തെ നേരനുഭവങ്ങൾ അർത്ഥവത്തായി പ്രതിഫലിപ്പിക്കുന്ന ഗാനചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ ഭാര്യസഹോദരൻ കൂടിയായ നൗഷാദ് ചേളന്നൂരാണ്. ശ്രവ്യസുന്ദരമായ ഗാനം ആലപിച്ചിരികുന്നത് യുവഗായകൻ രതീഷ് മേപ്പയ്യൂരാണ്. പ്രശസ്ത സംഗിതജ്ഞൻ പ്രകാശ് ഉള്ള്യേരിയുടെ മാന്ത്രികവിരലുകൾ ഗാനത്തിന്റെ ശ്രവ്യാനുഭവം മികവുറ്റതാക്കി . സാങ്കേതികപ്രവർത്തകരും അഭിനേതാക്കളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച ചടങ്ങിൽ ഏവരേയും ഉപഹാരം നൽകി ആദരിച്ചു. മറ്റു അണിയറ പ്രവർത്തകർ: മേക്കപ്പ്: പ്രമോദ് ചേളന്നൂർ കലാസംവിധാനം: ജിനീഷ് അപ്പു,
ശബ്ദമിശ്രണം: സുധിൻ കെ വേണു റിക്കോർഡിംഗ് സ്റ്റുഡിയോ: ദാമിനി കോഴിക്കോട്, സഹസംവിധാനം: ഷിന്റോ
പ്രൊ. മാനേജർ: ഗിരീഷ് കൊടുന്താളി, അസോ. ക്യാമറ: പ്രസാദ് കളത്തിങ്കൽ, DI സ്റ്റുഡിയോ, അമെറ്റ് ഡിജിറ്റൽ എക്സ്പീരിയൻസ്ഡി സൈൻസ്: ക്രോപ്പ് സർക്കിൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]