റാപ്പ് ഗാനത്തിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം അറിയിക്കുന്ന ‘ഗര്‍ജ്ജനം’ പുറത്തിറങ്ങി. ഫ്യൂ ജിയാണ് ‘ഗര്‍ജ്ജന’ത്തിന്റെ വരികള്‍ എഴുതി സംഗീതം നല്കി ആലപിച്ചിരിക്കുന്നത്. പ്രകൃതിയെ മറന്നുള്ള മനുഷ്യരുടെ ജീവിതത്തില്‍ വിസ്മരിക്കപ്പെട്ടു പോകുന്ന ജീവനുകളുടെ പ്രധാന്യത്തെക്കുറിച്ചാണ് ഗാനം ചര്‍ച്ച ചെയുന്നത്.
എന്തെല്ലാം വെട്ടിപിടിച്ചാലും മനുഷ്യന് അവസാനം അഭയ സ്ഥാനമായി മാറുന്നത് പ്രകൃതിയും നല്ല കുറെ മനുഷ്യരും മാത്രമാണെന്ന സന്ദേശമാണ് റാപ്പ് ഗാനത്തിലൂടെ നല്‍കുന്നത്. മനുഷ്യരെല്ലാം ഒന്ന് തന്നെയാണെന്നും അവര്‍ക്ക് പ്രകൃതിയുടെ ലാളന ആവശ്യമാണെന്നും വരികളിലൂടെ പറയുന്നു. പ്രകൃതി തന്നെയാണ് മനുഷ്യരുടെ സംരക്ഷകയെന്നും അതിനാല്‍ പ്രകൃതി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഗാനം പറഞ്ഞുവെക്കുന്നുണ്ട്.
ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെസ്റ്റിന് ജെയിംസാണ് നിര്‍മാണം. ഷിനൂബ് ടി. ചാക്കോയാണ് ഗാനത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]