അറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാന് ചിത്രം ‘ജവാനി’ലെ മെട്രോ ട്രെയിന്‍ സെറ്റ് ഉണ്ടാക്കിയതില്‍ അവകാശവാദമുന്നയിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി രാജേഷിനെതിരേ പ്രൊഡക്ഷന്‍ ഡിസൈനന്‍ ടി. മുത്തുരാജ്. മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് അയച്ച കത്തിലാണ് രാജേഷിനെതിരേ ടി. മുത്തുരാജ് രംഗത്ത് വന്നിരിക്കുന്നത്.
യുട്യൂബ് ചാനലുകള്ക്കുംമാധ്യമങ്ങള്ക്കും നല്കിയ അഭിമുഖത്തില്‍ സിനിമയില്‍ ഉള്ള മെട്രോ ട്രെയിന്‍ ചെയ്തത് താനാണെന്ന് രാജേഷ് അവകാശപ്പെട്ടത് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. രാജേഷിനെ ജോലിയ്ക്കെടുത്തത് ട്രെയിന്‍ സെറ്റിലെ വെല്‍ഡിംഗ് ജോലിക്കാണെന്നും എന്നാല്‍ അതിന്റെ ഖ്യാതി പൂര്‍ണമായും അദ്ദേഹം അവകാശപ്പെടുന്നുവെന്നും ടി മുത്തുരാജ് പറയുന്നു.
കത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ
ഒരു പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന നിലയില്‍ എനിക്കൊരു ടീമുണ്ട്. അതില്‍ സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍മാര്‍, അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍മാര്‍, ആര്‍ട്ട് അസിസ്റ്റന്റ് എന്നിങ്ങനെ എല്ലാവരുമുണ്ട്. കൂടാതെ മരപ്പണിക്കാര്‍, അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്യുന്നവര്‍, സ്റ്റിക്കറിങ് ടീം, ഗ്ലാസ് വര്‍ക്കിങ് ടീം, ഫൈബര്‍ മോണ്‍ഡിങ്, അക്രിലിക് വര്‍ക്ക്, വെല്‍ഡിങ് ടീം അങ്ങനെ ഒട്ടേറെയാളുകള്‍ എനിക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ മിസ്റ്റര്‍ രാജേഷ് സിനിമയുടെ റിലീസിന് ശേഷം ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനത്തെ കരിവാരിതേക്കുന്നു. എല്ലാവര്ക്കും ലഭിക്കേണ്ട അംഗീകാരത്തെ തട്ടിയെടുക്കുന്ന രാജേഷിനെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കരുത്.
മാധ്യമങ്ങള്‍ കൃത്യമായ അന്വേഷണം നടത്താതെ രാജേഷിനെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഈ വിഷയത്തില്‍ ഫെഫ്ക മാധ്യമങ്ങളെ അറിയിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മുത്തുരാജ് കൂട്ടിച്ചേര്‍ത്തു.
സിനിമ മേഖലയില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ /ആര്‍ട്ട് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്യുന്നവരില്‍, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തെറ്റായ വാര്‍ത്ത പ്രചരണം നിര്‍ത്തലാക്കണമെന്ന് ഫെഫ്ക ആര്‍ട്ട് ഡയറക്ടര്‍ സ് യൂണിയന് സെക്രട്ടറി നിമേഷ് എം താനൂര്‍ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]