ആധിക് രവിചന്ദർ സംവിധാനം ചെയ്ത മാർക്ക് ആന്റണി കേരളത്തിലും മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ്. വിശാലും എസ്.ജെ. സൂര്യയുമാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തിയത്. ഈയവസരത്തിൽ തന്റെ സ്വപനചിത്രത്തേക്കുറിച്ച് മാതൃഭൂമിയോട് തുറന്നുപറഞ്ഞിരിക്കുകയാണ് വിശാൽ. മലയാളത്തിൽ അഭിനയിക്കാനുള്ള താത്പര്യവും അദ്ദേഹം പ്രകടിപ്പിച്ചു.
വിജയ്നെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് വിശാൽ പറഞ്ഞു. അതിനെപ്പറ്റി കുറേ നാളുകളായി ചിന്തിക്കുന്നുണ്ട്. ഇപ്പോൾ തന്റെ ഏറ്റവും വലിയ സ്വപ്നവും അതു തന്നെയാണെന്നും വിശാൽ ചൂണ്ടിക്കാട്ടി.
“മലയാളസിനിമയും അതിലെ കലാകാരന്മാരും എന്നെ എക്കാലത്തും അമ്പരപ്പിച്ചവരാണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള ലെജൻഡുകളിൽനിന്ന് ഫഹദ് ഫാസിലിലേക്കും ദുൽഖർ സൽമാനിലേക്കുമൊക്കെ എത്തുമ്പോഴും മലയാളം അപാരമായ റേഞ്ചിൽത്തന്നെയാണ്. കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ ഞാൻ കണ്ട സിനിമകളിലേറെയും മലയാളമായിരുന്നു. ജോജി എന്ന സിനിമ കണ്ടാണ് അതിലെ രണ്ടു താരങ്ങളെ എന്റെ സിനിമയിലേക്ക് വിളിച്ചത്.”
മോഹൻലാലിന്റെ മകൻ പ്രണവിനെ നേരത്തേതന്നെ അറിയാം. പ്രണവിന്റെ സിനിമ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. മലയാളത്തിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നത് തന്റെ വലിയ മോഹങ്ങളിലൊന്നാണെന്നും വിശാൽ കൂട്ടിച്ചേർത്തു. വിശാലിന്റെ 33-ാമത്തെ ചിത്രമാണ് മാർക്ക് ആന്റണി.
സിറാജ് കാസിം നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]