
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ടോബിയുടെ മലയാളം ട്രെയിലർ പുറത്തിറങ്ങി. ജീവിതത്തിലെ സങ്കീർണ്ണമായ നിമിഷങ്ങളും പ്രണയവും പകയും പ്രതികാരവുമെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിൽ കഥാപാത്രങ്ങളുടെ മിന്നുന്ന പ്രകടനം കാണാം.
നവാഗതനായ ബാസിൽ എ. എൽ ചാലക്കൽ സംവിധാനം ചെയ്ത് ടി കെ ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി.
ഷെട്ടി രചന നിർവഹിച്ച ആക്ഷൻ ഡ്രാമ ചിത്രമാണ് ടോബി. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും മറ്റ് സംസ്ഥാങ്ങളിൽ ലഭിച്ച ചിത്രം മലയാളത്തിൽ സെപ്റ്റംബർ 22-ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസാകും.
രാജ് ബി ഷെട്ടി, സംയുക്ത ഹോർണാഡ്, ചൈത്ര ജെ ആചാർ, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി.
രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
ടോബിയുടെ സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദനാണ്. ഛായാഗ്രഹണം പ്രവീൺ ശ്രിയാനും എഡിറ്റിങ് നിതിൻ ഷെട്ടിയും നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈൻ -അർഷാദ് നക്കോത്ത്, മേക്കപ്പ് -റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ -സിങ്ക് സിനിമ, 5.1 മിക്സ് -അരവിന്ദ് മേനോൻ, ആക്ഷൻ -രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷാമിൽ ബങ്ങേര. മലയാളത്തിന്റെ ഡബ്ബിങ് കോ ഓർഡിനേറ്റർ സതീഷ് മുതുകുളമാണ്.
പി.ആർ.ഒ -പ്രതീഷ് ശേഖർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]